ദോഹ: ഗ്രാഫിറ്റെര്‍സ് ക്രീയേറ്റീവ് കമ്പനി സംഘടിപ്പിക്കുന്ന ഇന്‍ഡോര്‍ ഭക്ഷ്യ മേള ജനുവരി 16,17 ,18 തിയ്യതികളില്‍ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. 'ഫീസ്റ്റ് ആന്‍ഡ് ബീറ്റ്സ് മെഗാ ഫുഡ് ഫെസ്റ്റിവല്‍' എന്ന പേരില്‍ നടക്കുന്ന ഭക്ഷ്യ മേളയില്‍ ഭക്ഷ്യ മേഖലയുമായി ബന്ധപ്പെട്ട 200ലധികം സ്ഥാപനങ്ങള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചക്ക് 12 മുതല്‍ രാത്രി 12 വരെയായിരിക്കും സന്ദര്ശകര്ക്കുള്ള പ്രവേശനം.
ഒന്നരലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മേളയില്‍ വിവിധ വിനോദ, സംഗീത പരിപാടികളും ഉള്‍പെടുത്തിയിട്ടുണ്ട്. പ്രവേശനം സൗജന്യമായിരിക്കും. സെലിബ്രിറ്റിഷെഫ്‌സ്, സംഗീത പരിപാടികള്‍, പാചക മത്സരങ്ങള്‍മാജിക് ഷോ, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള വിവിധ പരിപാടികള്‍ക്ക് പുറമെ, സന്ദര്‍ശകര്‍ക്ക് നറുക്കെടുപ്പിലൂടെ 100 ലധികം സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. സമാപന ദിവസം തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് മെഗാ സമ്മാനം സ്വന്തമാക്കാനും അവസരമുണ്ടാകുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ഗ്രാഫിറ്റേഴ്സ് ക്രിയേറ്റിവ് കമ്പനി സി.ഇ.ഒ മുഹമ്മദ് സാലിഹ്, എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ മിതാഷ് മുഹമ്മദ്, ക്യൂ.എന്‍.സി.സി സീനിയര്‍ സെയില്‍സ് മാനേജര്‍ ആദില്‍ തെറാഷ്, ക്യൂ.എന്‍.സി.സി ഈവന്റ്‌സ് കോര്‍ഡിനേറ്റര്‍ ക്രിസ്റ്റിന വില്യംസ് എന്നിവര്‍ പങ്കെടുത്തു. ഭക്ഷ്യമേളയുടെ ലോഗോ ചടങ്ങില്‍ പ്രകാശനം ചെയ്തു.
Related News