കൊച്ചി: അമേരിക്കയില്‍ കൊളംബിയ സര്‍വ്വകലാശാലയില്‍ ചലച്ചിത്ര അഭിനയവും സംവിധാനവും പഠിച്ച് നിരവധി ഇംഗ്ലീഷ് സിനിമകളില്‍ വേഷമിട്ട ഫോര്‍ട്ട് കൊച്ചി സ്വദേശി തോമസ് ബെര്‍ളി (93) നിര്യാതനായി. മലയാള സിനിമയിലെ ആദ്യകാല നടനും സംവിധായകനുമായിരുന്നു. 1953 ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ തിരമാല എന്ന ചിത്രത്തിലെ നായകനായിരുന്നു. ബാബുരാജ്, രാമു കാര്യാട്ട് തുടങ്ങിയവരുടെ സിനിമാ പ്രവേശനവും ഈ ചിത്രത്തിലൂടെയാണ്. എഴുത്തുകാരനും ചിത്രകാരനുമൊക്കെയായിരുന്ന അദ്ദേഹം, വാര്‍ണര്‍ ബ്രദേഴ്‌സിന്റെ ഇഷ്ടനടന്മാരില്‍ ഒരാളായിരുന്നു. ഹോളിവുഡ് സിനിമകളിലെ മെക്‌സിക്കന്‍ വേഷധാരി. അറുപത് എഴുപതുകളില്‍ ലോകം മുഴുവന്‍ പടര്‍ന്നു കയറിയ കൗബോയി വേഷത്തിന് പൂര്‍ണ്ണത നല്‍കിയ ആള്‍. അങ്ങിനെ നിരവധി വിശേഷണങ്ങള്‍ക്ക് ഉടമയാണ് അദ്ദേഹം.
ലോകോത്തര സിനിമകളിലൊന്നായ ഓള്‍ഡ്'മാന്‍ ആന്റ് സീ യുടെ സെറ്റ് ഡിസൈനര്‍ ആയിരുന്നു. മലയാളത്തില്‍ 1973 ല്‍ 'ഇതു മനുഷ്യനോ ' 1985 ല്‍ 'വെള്ളരിക്കാപട്ടണം ' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. തോമസ് ബര്‍ളിയെ മലയാളചലച്ചിത്രവേദി വേണ്ടത്ര ഗൗനിച്ചില്ല.
Related News