നിങ്ങള്‍ ബിസിനസ്സ് കാരനാണെങ്കില്‍ ജോലിക്കാര് വേണം. തൊഴിലാളിയാണെങ്കില്‍ തൊഴില്‍ താദാവ് വേണം. സമ്പാദ്യമെന്ന സ്വപ്നം പൂവണിയാന്‍ സ്വന്തം പ്രയത്‌നങ്ങള്‍ കൊണ്ട് മാത്രമാവില്ല. നിങ്ങളെത്രെ നിര്‍ബന്ധം പിടിച്ചാലും അത് അസാധ്യം. മറ്റാരുടെയൊക്കെയോ അധ്വാനങ്ങളുടെ ഫലങ്ങളില്‍ നിന്നാണ് നമ്മള്‍ സാമ്പാദിക്കുന്നത്. ജീവിതം സുഖകരമാകണമെങ്കില്‍ മറ്റ് പലതിനേയും ആശ്രയിച്ചേ മതിയാകൂ.
താന്‍ ആശ്രയിക്കേണ്ടി വരുന്നവരോട് നല്ല നിലയില്‍ നിന്നാലേ എന്റെ നില ഉയരൂ എന്ന തിരിച്ചറിവില്‍ നിന്നാണ് പെരുമാറ്റ നൈപുണ്യങ്ങള്‍ രൂപപ്പെട്ട് വരുന്നത്. നമുക്കാവശ്യമുള്ള കാര്യം നേടിയെടുക്കാന്‍ നമ്മേക്കാള്‍ എത്രയോ താഴ്ന്ന നിലയിലുള്ളവരോടുപോലും താഴ്മയുടെ സ്വരത്തിലും സ്വഭാവത്തിലും പെരുമാറുന്നതും നമുക്ക് അവകാശപ്പെട്ടത് നേടിയെടുക്കാന്‍ എത്ര വലിയ കൊമ്പന്റെ മുമ്പിലും കാര്‍ക്കശ്യത്തോടെ കാര്യങ്ങള്‍ പറയുന്നതും സ്വാഭാവികമായി മനുഷ്യരിലുള്ള പെരുമാറ്റ രീതികളാണ്. എന്നാല്‍ പലരിലും ഇത് പോലും കാണാന്‍ കഴിയില്ല.
ഒരാളില്‍ പ്രകടമാകുന്ന പെരുമാറ്റങ്ങള്‍ മൂന്ന് രീതിയിലാണ്. 1) പൈതൃക ഭാവം, അതായത് മാതാപിതാക്കളില്‍ നിന്നോ മുതിര്‍ന്നവരില്‍ നിന്നോ കിട്ടിയത്. ജീവിതത്തിന്റെ ഓരോ സന്ദര്‍ഭങ്ങളിലും അവരെടുത്തിരുന്ന തീരുമാനങ്ങള്‍ നമ്മളും ശരിതെറ്റുകള്‍ വിശകലനം ചെയ്യാതെ മുന്‍വിധിയോടെ അതേപടി ഉള്‍കൊള്ളുന്നു.
2) ശൈശവഭാവം അതായത് കുട്ടിക്കാല അനുഭവങ്ങളില്‍ നിന്ന് നമ്മില്‍ കുടികൊണ്ട വൈകാരികമനോഭാവങ്ങളില്‍ നിന്ന് രൂപപ്പെടുന്ന പെരുമാറ്റങ്ങള്‍. 3) യാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കി വൈകാരിതകളെല്ലാം വെടിഞ്ഞ് പക്വതയാര്‍ന്ന പെരുമാറ്റം.
മന:ശാസ്ത്രജ്ഞന്‍ Dr. Eric Byrne ന്റേതാണ് ഈ വിലയിരുത്തലുകള്‍. മൂന്നാമത്തെ പെരുമാറ്റ രീതിയാണല്ലോ നമ്മുടെ വ്യക്തി പ്രഭാവം പ്രകടമാക്കുന്നത്.
ഇത് എങ്ങിനെ വളര്‍ത്തും? ഓരോര്‍ത്തര്‍ക്കും സ്വയംബോധം (self Awareness)വേണം. ഞാന്‍ ആര്? കഴിവുകളും ന്യൂനതകളും ഒരു പോലെ തിരിച്ചറിയുക എന്നതാണ്
self Awareness.
കഴിവ് മാത്രം തിരിച്ചറിഞ്ഞവന്‍ അഹങ്കാരിയും ന്യൂതകള്‍ മാത്രം അറിയുന്നവന്‍ അപകര്‍ഷതാ ബോധം നിമിത്തം അന്തര്‍മുഖനുമായി മാറും. ഇവര്‍ വിജയിക്കില്ലെന്ന് പറയേണ്ടതില്ലല്ലോ? കഴിവുകള്‍ ഉപയോഗപ്പെടുത്താനും കുറവുകള്‍ പരിഹരിക്കാനും പരിശീലിക്കുന്നതിലൂടെ നമ്മുടെ വ്യക്തിത്വം മികവുറ്റതാക്കാം.
ഞാന്‍ ആര്? എന്ന സ്വയം ചോദ്യത്തിനും അധികമാളുകളും കഴിവുകള്‍ മൂടി വെച്ച് കുറവുകള്‍ മാത്രം. നിരത്തിയാണ് ഉത്തരം പറയാറുള്ളത്. അത് കൊണ്ടാണ് ജീവിതത്തില്‍ വിജയികള്‍ കുറവായത്. ഓരോ വ്യക്തിയുടേയും വ്യക്തിത്വത്തിന്റെ ഘടന തിരിച്ചറിഞ്ഞ് വൈകല്യങ്ങള്‍ പരിഹരിക്കാനും കഴിവുകള്‍ വളര്‍ത്താനും ഉതകുന്ന മന:ശാസ്ത്ര നൂതന ശാഖയാണ് Transactional Analysis - TA പുസ്തകങ്ങള്‍ വായിച്ചോ മറ്റോ ഇത് ചെയ്യാന്‍ കഴിയും. അതുമല്ലെങ്കില്‍ ഒരോ ദിവസത്തേയും നിങ്ങളുടെ വ്യക്തിപരമായ ഇടപെടലുകള്‍ വിലയിരുത്തി പരിഹരിക്കാനും കഴിയും.
ഒരു ദിവസം ഒന്നെങ്കിലും മാറ്റാനായാല്‍ അത് വലിയ വിജയമാകും. ഉദാഹരണം അതൊന്നും നടക്കൂലാ, പറ്റൂലാ, കഴിയൂലാ, മൗനം തുടങ്ങിയ വാക്കുകള്‍ സംസാരങ്ങളില്‍ നിന്ന് കുറക്കാന്‍ ശ്രമിക്കാം. നമ്മളോടൊരാള്‍ എന്തെങ്കിലും ആവശ്യങ്ങളോ പരാതികളോ പറയുമ്പോള്‍ നിേഷധിക്കുക, മൗനം പാലിക്കുക എന്നീ നഗറ്റീവുകള്‍ ഒരിക്കലും ഉണ്ടാകരുത്. പോസ്റ്റീവ് മറുപടിയേ പറയാവൂ. കാരണം പരാതിക്കാരന്‍ എന്തെങ്കിലുമൊരു പരിഹാരം കാണുമെന്നുദ്ദേശിച്ചാണല്ലോ നമ്മെ സമീപിക്കുന്നത്.
നിങ്ങളുടെ പോസ്റ്റീവ് മറുപടി അദ്ദേഹത്തില്‍ സമാധാനവും ആവേശവും ഉണ്ടാക്കുമെന്നതിന് പുറമെ നിങ്ങളെ കുറിച്ച് മതിപ്പും വളരും. ഇത് വളരെ വലിയ ഒരു ലീഡര്‍ഷിപ്പ് കോളിറ്റിയായിട്ടാണ് മാനേജ്‌മെന്റ് വിദഗ്തന്‍ Dale Carnegie പറയുന്നത്.
-മുഹമ്മദ്ഫാറൂഖ് ഫൈസി മണ്ണാര്‍ക്കാട്
Related News