തൃശൂര്‍: ആകാശവാണി തൃശൂര്‍ സ്റ്റേഷന്‍ ഡയറക്ടര്‍ എം. ബാലകൃഷ്ണന്‍ (58) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. മുന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഡെപൂട്ടി ഡയറക്ടര്‍ സുലഭയാണ് ഭാര്യ.
ഒറ്റപ്പാലം കണ്ണിയംപുറത്ത് ജെ,കെ നഗറില്‍ തെക്കും പുറത്തെ വീട്ടില്‍ പരേതനായ രാമകുമാറിന്റേയും സ്വര്‍ണ്ണ കുമാരിയുടേയും മകനാണ്. സഹോദരന്‍ ശശികുമാര്‍ (അസി. ഡയറക്ടര്‍, NSO, കോയമ്പത്തൂര്‍). ശവസംസ്‌കാരം ഇന്ന് (വ്യാഴം) ഉച്ചക്ക് 12 മണിക്ക് ഐവര്‍ മഠത്തില്‍.
Related News