അല്‍ കോബാര്‍: യുണൈറ്റഡ് ഫുട്ബാള്‍ ക്ലബ്ബ് പതിനേഴാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ഗാലപ്പ് ചാമ്പ്യന്‍സ് കപ്പിന്റെ കഴിഞ്ഞ ദിവസം നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ജുബൈല്‍ എഫ്.സി യെ ടൈബ്രേക്കറില്‍ പരാജയപെടുത്തി കോര്‍ണിഷ് സോക്കറും രണ്ടാമത് ക്വാര്‍ട്ടറില്‍ ഫിനിക്‌സ് എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപെടുത്തി ദമാം ബദര്‍ ഫുട്ബാള്‍ ക്ലബ്ബും സെമി ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടി.
കഴിഞ്ഞ ദിവസം നടന്ന അവസാന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ മലബാര്‍ യുണൈറ്റഡ് എഫ്.സി യെ പരാജയപെടുത്തി കാലിദിയ ഫുട്ബാള്‍ ക്ലബ്ബ് ക്വാര്‍ട്ടറില്‍ കടന്നു. അക്ബര്‍ (കാലിദിയ), ഇനാസ് (കോര്‍ണിഷ് സോക്കര്‍), ഫവാസ് (ബദര്‍ ) എന്നിവരെ മികച്ച കളിക്കാരായി തിരഞ്ഞെടുത്തു. മികച്ച കളിക്കാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മോനു വയനാട് റോയല്‍ ട്രാവല്‍സ്, വില്‍ഫ്രഡ് ആന്‍ഡ്രൂസ്, ജൗഹര്‍ കുനിയില്‍, ഹുസൈന്‍ നിലമ്പൂര്‍, റോണി ജോണ്‍, റഫീഖ് കൂട്ടിലങ്ങാടി, സകീര്‍ വള്ളക്കടവ്, നസീബ് വാഴക്കാട്, ഫൈസല്‍ എടത്തനാട്ടുകര എന്നിവര്‍ സമ്മാനിച്ചു.
2034 ലെ ലോകകപ്പ് വേദിയായി സൗദി അറേബ്യയെ ഔദ്യോഗികമായി തെരഞ്ഞെടുത്തതിലുള്ള സന്തോഷം ദമാം ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷനും യു.എഫ് സി ക്ലബ്ബും സംയുക്തമായി ടൂര്‍ണമെന്റ് വേദിയില്‍ വെച്ച് ആഘോഷിച്ചു. ഡിഫ പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂര്‍ കേക്ക് മുറിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. ഡിഫ ചെയര്‍മാന്‍ വില്‍ഫ്രഡ് ആന്‍ഡ്രൂസ്, യു.എഫ്.സി പ്രസിഡന്റ് ഇഖ്ബാല്‍ ആനമങ്ങാട് എന്നിവര്‍ അനുഗമിച്ചു. കളി കാണാനെത്തിയവര്‍ക്കായി പായസ വിതരണവും നടത്തി. മുജീബ് കളത്തില്‍, ആഷി നെല്ലിക്കുന്ന്, ഫൈസല്‍ കാളികാവ്, റഹൂഫ് നിലമ്പൂര്‍, നിഷാദ്, ജൈസല്‍, ശരീഫ് മാണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വെള്ളിയഴ്ച്ച് നടക്കുന്ന അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ വൈകുന്നേരം 6:30 ന് ഇ.എം.എഫ് റാക്ക, കാലിദിയ എഫ്.സിയുമായും രാത്രി 8 മണിക്ക് ദല്ല എഫ്.സി, എഫ്.സി ദമാമുമായും ഏറ്റുമുട്ടും.
ഫോട്ടോ: മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ട അക്ബറിന് (ഖാലിദിയ ക്ലബ്) ഡിഫ രക്ഷാധികാരി വില്‍ഫ്രഡ് ആന്‍ഡ്രൂസ് ട്രോഫി സമ്മാനിക്കുന്നു.
Related News