കോഴിക്കോട്: ഐ ലീഗില്‍ ഗോകുലം കേരളക്ക് തുടര്‍ച്ചയായ രണ്ടാം സമനില. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന് എഫ്.സിയുമായുള്ള മത്സരമാണ് ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജയം കൊതിച്ചായിരുന്നു മലബാറിയന്‍സ് ഇറങ്ങിയതെങ്കിലും മത്സരത്തില്‍ വെന്നിക്കൊടി പാറിക്കാന്‍ കഴിഞ്ഞില്ല.
മത്സരത്തിന്റെ തുടക്കത്തില്‍ എതിര് പോസ്റ്റിലേക്ക് ഗോകുലം നിരന്തരം അക്രമം നടത്തിയെങ്കിലും പന്ത് ലക്ഷ്യം കണ്ടില്ല. കിട്ടിയ അവസരത്തിലെല്ലാം രാജസ്ഥാന് കൗണ്ടര്‍ അറ്റാക്കുമായി ഗോകുലത്തിന്റെ ഗോള്‍മുഖത്തും ഭീതി പടര്‍ത്തിക്കൊണ്ടിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം 20ാം മിനുട്ടില്‍ ഗോകുലം പന്ത് രാജസ്ഥാന്റെ വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചതിനാല്‍ ഗോള്‍ അനുവദിച്ചില്ല. മത്സരം പുരോഗമിക്കവെ രാജസ്ഥാന് താരം വാസ് ഗോകുലം ബോക്സില്‍ വീണ് പെനാല്‍റ്റിക്കായി അഭിനയിച്ചതോടെ റഫറി താരത്തിന് മഞ്ഞക്കാര്‍ഡ് നല്കി. 35ാം മിനുട്ടിലും ഗോളെന്നുറുച്ച ഷോട്ട് തൊടുത്തെങ്കിലും ഭാഗ്യം തുണച്ചില്ല. 40ാം മിനുട്ടില്‍ ശക്തമായ മുന്നേറ്റത്തിനൊടുവില്‍ രാഹുലിന് ഗോളിലേക്ക് തുറന്ന അവസരം ലഭിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ആദ്യ പകുതിയില്‍ രണ്ടു മിനുട്ടായിരുന്നു അധികം നല്‍കിയത്.
രണ്ടാം പകുതിയിലും ഗോകുലം പൊരാട്ടം തുടര്‍ന്നു. 55ാം മിനുട്ടില്‍ പ്രതിരോധ താരം മഷൂര്‍ ഷരീഫിന് പരുക്കേറ്റുതിനെതുടര്ന്ന് താരത്തെ പിന്‍വലിച്ച് ബിബിനെ കളത്തിലിറക്കി. പിന്നീട് മലബാറിയന്‍സ് പലതവണ എതിര് ഗോള്‍മുഖത്ത് പന്ത് എത്തിച്ചെങ്കിലും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. 81ാം മിനുട്ടില്‍ രാജസ്ഥാന്റെ ഗോളെന്നുറച്ച ഫ്രീ കിക്ക് കീപ്പര്‍ ഷിബിന്‍ രാജ് തട്ടികയറ്റി ഗോളില്‍നിന്ന് ഗോകുലത്തെ രക്ഷിച്ചു. ഏഴു മിനുട്ടായിരുന്നു രണ്ടാം പകുതിയില്‍ അധിക സമയം അനുവദിച്ചത്. മത്സരത്തിന്റെ അവസാന സെക്കന്‍ഡ് വരെ ഗോകുലം താരങ്ങള്‍ ഗോളിനായി പൊരുതിയെങ്കിലും ഒരു ഗോള്‍ പോലും പിറന്നില്ല. ആറു മത്സരത്തില്‍നിന്ന് ഏഴു പോയിന്റുള്ള ഗോകുലം ഏഴാം സ്ഥാനത്തും ഇതേ പോയിന്റുള്ള രാജസ്ഥാന് ആറാം സ്ഥാനത്തുമുണ്ട്.
ജനുവരി എട്ടിന് ദല്ഹിക്കെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
Related News