കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ നാലു ദിവസമായി ചികിത്സയില്‍ കഴിയുന്ന വിഖ്യാത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഇന്നു രാവിലെ ഹൃദയസ്തംഭനം ഉണ്ടായതായി ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്. ശ്വാസതടസ്സത്തെത്തുടര്‍ന്നാണ് നാലു ദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സാധ്യമായ എല്ലാ കാര്യങ്ങളും ഡോക്ടര്‍മാര്‍ ചെയ്യുന്നുണ്ടെന്ന് എംടിയെ സന്ദര്‍ശിച്ചതിനു പിന്നാലെ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കിയ സമയത്തെ അവസ്ഥ തന്നെ തുടരുകയാണെന്നായിരുന്നു മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രതികരണം. ഓക്‌സിജന്റെ സഹായത്തോടെയാണ് എം.ടി.വാസുദേവന്‍ നായര്‍ ആശുപത്രിയില്‍ കഴിയുന്നതെന്ന് എം.എന്‍.കാരശേരി പറഞ്ഞു.
Related News