കോട്ടയം: പത്രപ്രവര്‍ത്തക പെന്‍ഷന്‍ 15,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നു സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം സര്‍ക്കാറിനോടവശ്യപ്പെട്ടു
സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യ പരിരക്ഷാ പദ്ധതിയായ മെഡിസെപില്‍ ട്രഷറി മുഖേന പെന്‍ഷന്‍ വാങ്ങുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
സിറ്റി സെന്‍സ് ക്ലബ്ബില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ സാം അദ്ധ്യക്ഷത വഹിച്ചു. ഫോറം മുന്‍ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന വാസുദേവന്‍ അന്തിക്കാടിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കൊണ്ടാണു യോഗം ആരംഭിച്ചത്. ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. നടുവട്ടം സത്യശീലന്‍, എ. മാധവന്‍, എന്‍. ശ്രീകുമാര്‍,ഹക്കീം നട്ടാശ്ശേരി, പി. അജയകുമാര്‍,പഴയിടം മുരളി കെ.ജെ. മത്തായി എം. ബാലഗോപാലന്‍, എം.സരിത വര്‍മ്മ, പി. ബിലീന ,പി.എ കുര്യാക്കോസ്, തോമസ് ഗ്രിഗറി, സി. അബ്ദുറഹിമാന്‍ പി.പി. അബൂബക്കര്‍, പി.സി. സേതു , ജോയ് എം.മണ്ണൂര്‍, എം ജയചന്ദ്രന്‍, ടി.പി. ചന്ദ്രശേഖരന്‍, ആര്‍.എം. ദത്തന്‍, പി.ഒ തങ്കച്ചന്‍, അബ്ദുള്‍മജീദ്, എം.വി. പ്രസാദ്, എന്‍.വി. മുഹമ്മദാലി, കെ. സുന്ദരേശന്‍, വി.ജയകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സംസ്ഥാന ഭാരവാഹികളായി കെ.ജി. മത്തായി, ഹക്കീം നട്ടാശ്ശേരി, ഹരിദാസന്‍ പാലയില്‍, ടി. ശശി മോഹന്‍, സണ്ണി ജോസഫ് (വൈ പ്രസിഡന്റുമാര്‍), പി. അജയകുമാര്‍, കെ. സുന്ദരേശന്‍, സി.കെ. ഹസ്സന്‍ കോയ, പി. ബാലകൃഷ്ണന്‍, ഫ്രാങ്കോ ലൂയീസ് (സെക്രട്ടറിമാര്‍) സി. അബ്ദുറഹിമാന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായി അലക്‌സാണ്ടര്‍ സാമിനെയും ജനറല്‍ സെക്രട്ടറിയായി കെ.പി. വിജയകുമാറിനെയും നേരത്തെ തെരഞ്ഞെടുത്തിരുന്നു.
തൃശൂര്‍ സംസ്ഥാന സമ്മേളനത്തില്‍ വെച്ച് രക്ഷാധികാരികളായി തെരഞ്ഞെടുത്ത ഡോ. നടുവട്ടം സത്യശീലന്‍, എ മാധവന്‍ എന്നിവരെയും സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്ത അലക്‌സാണ്ടര്‍ സാം ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍ എന്നിവരെയും ഫോറം കോട്ടയം ജില്ലാ കമ്മിറ്റിക്ക് വേണ്ടി പൊന്നാട അണിയിച്ചു ആദരിച്ചു.
ഫോട്ടോ: സീനിയര്‍ ജേണലിറ്റസ് ഫോറം കേരള സംസ്ഥാന കമ്മിറ്റി യോഗം കോട്ടയം കോടിമത സിറ്റിസണ്‍സ് ക്ലബ്ബില്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ സാം ഉദ്ഘടാനം ചെയ്യുന്നു.
Related News