കോഴിക്കോട്: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹാജിമാര്‍ക്ക് മക്കത്തും, മദീനത്തും സേവനം ചെയ്യുന്നതിനുള്ള ഖാദിമുല്‍ ഹുജ്ജാജുമാരുടെ (സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്‌പെക്ടര്‍) ഗവണ്‍മെന്റ് ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു പ്രായം 2025 ജനുവരി 4ന് 50 വയസ്സ് കവിയരുത്. (04.01.1975 നോ അതിന് ശേഷമോ ജനിച്ചവര്‍). അംഗീകൃത യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഡിഗ്രിയാണ് മിനിമം വിദ്യാഭ്യാസ യോഗ്യത. മുമ്പ് ഹജ്ജോ/ ഉംറയോ ചെയ്തവരായിരിക്കണം. ഹജ്ജ്/ഉംറ വിസ രേഖ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുകയും, പിന്നീട് ഹാജരാക്കുകയും ചെയ്യേണ്ടതാണ്.
നിശ്ചിത യോഗ്യതയുള്ള അപേക്ഷകര്‍ക്ക് കമ്പ്യൂട്ടര്‍ ബേസ്ഡ് പരീക്ഷയും, തുടര്‍ന്ന് ഇന്റര്‍വ്യൂ നടത്തിയുമാണ് തെരഞ്ഞെടുപ്പ് നടത്തുക. ഓണ്‍ലൈന്‍ അപേക്ഷകള്‍ അയക്കേണ്ട അവസാന തിയതി ജനുവരി 4.
Related News