l o a d i n g

ഗൾഫ്

PCWF സൗദി-റിയാദ് കമ്മിറ്റി അർദ്ധ വാർഷിക ജനറൽ ബോഡിയും സ്വാഗതസംഘ രൂപീകരണ യോഗവും ചേർന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 4, 2025

റിയാദ് : കഴിഞ്ഞകാല പ്രവർത്തനങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്തും നേട്ടങ്ങളും പോരായ്മകളും ചർച്ച ചെയ്തും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദി റിയാദ് കമ്മിറ്റി 2024-25 ലെ അർദ്ധ വാർഷിക ജനറൽ ബോഡി ചേർന്നു.

ഓഗസ്റ്റ് 1-ന് ബത്ത അൽ ഷായ സെന്റർ ഹാളിൽ ചേർന്ന യോഗം സൗദി നാഷ്ണൽ കമ്മിറ്റി രക്ഷാധികാരി ഷംസു പൊന്നാനി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് അൻസാർ നൈതല്ലൂർ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി കബീർ കാടൻസ് സ്വാഗതം പറഞ്ഞു.

ഈ കാലഘട്ടത്തിൽ സംഘടനകളുടെയും കൂട്ടായ്മകളുടെയും അനിവാര്യതയെ കുറിച് മുഖ്യ പ്രഭാഷണത്തിൽ ഉപദേശക കമ്മിറ്റി ചെയർമാൻ സലിം കളക്കര പ്രതിബാധിച്ചു.

ഈ കാലയളവിൽ റിയാദ് കമ്മിറ്റി നടത്തിയ പ്രവർത്തനങ്ങളുടെ വിശദ റിപ്പോർട്ട്‌ സെക്രട്ടറി ആഷിഫ് ചങ്ങരംകുളം അവതരിപ്പിച്ചു.

സാമ്പത്തിക റിപ്പോർട്ട്‌ ട്രഷറർ ഷമീർ മേഘ അവതരിപ്പിച്ചു.

റിപ്പോർട്ടുകളിന്മേൽ കാര്യ പ്രസക്തമായ ചർച്ചകൾ തന്നെ നടന്നു.

ജനസേവന വിഭാഗം കൺവീനർ റസാഖ് പുറങ്ങ്
തൻ്റെ കീഴിൽ നടന്ന സേവന പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ചെയർമാൻ MA ഖാദർ സാന്ത്വനം പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

തുടർന്നു നടന്ന പരിചയപ്പെടൽ, ചോദ്യോത്തര വേളയിലും സംശയനിവാരണ സദസിലും മുഴുവൻ ആളുകളുടെ പങ്കാളിത്തം യോഗത്തെ കൂടുതൽ ഊർജ്ജസ്വലമാക്കി.
അംഗങ്ങളുടെ വിലപ്പെട്ട നിർദേശങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു..

ആബിദ് പൊന്നാനി, വിഷ്ണു തുടങ്ങിയവരുടെ ഗാനാലാപനത്തോടെ തുടങ്ങിയ രണ്ടാം സെഷൻ അംഗങ്ങളെ ആവേശത്തിലാക്കി.

റിയാദ് പൊതു സമൂഹത്തിനിടയിൽ പൊന്നാനിയെ അടയാളപ്പെടുത്തുന്ന രീതിയിൽ വാർഷിക പരിപാടി നടത്താൻ തീരുമാനിച്ചു. അതിനു വേണ്ടി ആദ്യഘട്ട സ്വാഗതസംഘം രൂപീകരിക്കുകയും ചെയ്തു.

റിയാദിലെ പൊന്നാനി താലൂക്ക് നിവാസികൾക്കു ഉപകാരപ്പെടുന്ന രീതിയിൽ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.

എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഒഴിവുകളിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തു.

ബക്കർ കളിയിൽ, ഫാജിസ്പി.വി,അൻവർഷാ, മുക്താർ, ജാഫർ വെളിയങ്കോട്, അനസ് m ബാവ,ഷഫീക്ക് ശംസുദ്ധീൻ,തുടങ്ങിയവർ സംസാരിച്ചു.

ഡിജിറ്റൽ മെമ്പർഷിപ്പ് അപ്ഡേറ്റിനു ഐ.ടി വിഭാഗം ചെയർമാൻ സംറൂദ് അയിങ്കലം, അൽത്താഫ് കളക്കര തുടങ്ങിയവർ നേതൃത്വം നൽകി.

വൈസ് പ്രസിഡൻ്റ് അസ്ലം കളക്കര ആമുഖവും പ്രോഗ്രാം കൺവീനർ അഷ്കർ.വി നന്ദിയും പറഞ്ഞു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026