l o a d i n g

ഗൾഫ്

തൃശൂര്‍ ജില്ലാ സൗഹൃദവേദി സൗദി അറേബ്യയുടെ മെമ്പര്‍ഷിപ് കാമ്പയിന് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 19, 2025

റിയാദ്: തൃശൂര്‍ ജില്ലാ സൗഹൃദവേദി സൗദി അറേബ്യയുടെ മെമ്പര്‍ഷിപ് കാമ്പയിന് സൗഹൃദവേദി സൗദി പ്രസിഡന്റ് കൃഷ്ണകുമാര്‍ ബഷീര്‍ ചെറുവത്താനിക്ക് അംഗത്വം നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി റിയാദ് കേന്ദ്രീകരിച്ചു കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ജില്ലക്കാരുടെ സംഘടനയായ സൗഹൃദവേദി 2026 ലേക്കുള്ള അംഗത്വം പുതുക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും ഉള്ള നടപടികള്‍ക്കാണ് തുടക്കമായത്.

സൗഹൃദവേദിയുടെ അല്‍ഖര്‍ജ്, ദമ്മാം, ജുബൈല്‍, ജിദ്ദ തുടങ്ങി എല്ലാ കേന്ദ്രങ്ങളിലും അംഗത്വം പുതുക്കുന്നതിന് കഴിയും. ആഗസ്ത് 15 മുതല്‍ ഡിസംബര്‍ 15 വരെയാണ് അംഗത്വം പുതുക്കുന്നതിനുള്ള സമയം. അംഗങ്ങള്‍ക്കായി നിരവധി ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നടത്തിക്കൊണ്ടുപോകുന്ന സൗഹൃദവേദിയുടെ പ്രവര്‍ത്തനം സൗദിയുടെ മറ്റു മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള നടപടികള്‍ നടന്നു വരുന്നു.

ഷെറിന്‍ മുരളിയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച യോഗത്തില്‍ മുന്‍ പ്രസിഡന്റ് ധനഞ്ജയകുമാര്‍ ആശംസകള്‍ നേര്‍ന്നു. സൂരജ്, ശരത് ജോഷി, സുരേഷ് തിരുവില്വാമല എന്നിവര്‍ യോഗത്തിനു നേതൃത്വം നല്‍കി. ട്രഷറര്‍ ഷാഹിദ് അറക്കല്‍ നന്ദി പറഞ്ഞു. സൗദി അറേബിയയില്‍ അധിവസിക്കുന്ന തൃശൂര്‍ ജില്ലക്കാരായ മുഴുവന്‍ പ്രവാസികളെയും സൗഹൃദവേദിയില്‍ അംഗങ്ങളാകുന്നതിനു സാദരം ക്ഷണിക്കുന്നു. താല്‍പര്യമുള്ളവര്‍ക്ക് ഭാരവാഹികളെ ബന്ധപ്പെടാം.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026