l o a d i n g

കേരള

ഹജ്ജ്: സമാന്തര പ്രവർത്തനങ്ങൾ നടത്തി സംവിധാനങ്ങളെ തകർക്കാൻ ശ്രമിക്കരുത് - മന്ത്രി വി.അബ്ദുറഹ്മാൻ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 23, 2025

മലപ്പുറം: ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങളെ തകർക്കുന്ന രീതിയിലുള്ള പ്രവൃത്തികൾ ചില വ്യക്തികളിൽ നിന്നും ഉണ്ടാവുന്നതായും ഇത്തരം പ്രവൃത്തികളിൽ നിന്ന് വിട്ട് നിൽക്കണമെന്നും കായിക - ന്യൂനപക്ഷക്ഷേമ - ഹജ്ജ് - വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. കൊണ്ടോട്ടി ഹജ്ജ് ഹൗസിൽ നിർമ്മാണം പൂർത്തിയാക്കിയ 35 കിലോവാട്ടിൻ്റെ സോളാർ പ്ലാൻ്റ് ഉൾപ്പെടെ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പരിപാടിയിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷനായി.

രാജ്യത്ത് തന്നെ ഏറ്റവും മികച്ച രീതിയിലുള്ള പ്രവർത്തനമാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹജ്ജ് തീർത്ഥാടകർക്കായി നടത്തി വരുന്നത്. എന്നാൽ സംവിധാനങ്ങൾക്ക് അകത്തു നിന്നുകൊണ്ടുതന്നെ ചില വ്യക്തികൾ സമാന്തര പ്രവർത്തനങ്ങൾ നടത്തി ഇവിടെയുള്ള സംവിധാനങ്ങളെ തകർക്കുന്ന സമീപനങ്ങളാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഹജ്ജ് കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കാണരുതെന്നും ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ ഭാവിയിൽ നമുക്ക് വലിയ നഷ്ടങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സംവിധാനങ്ങളിലൂടെ ഹജ്ജ് നിർവഹിക്കുന്നതിന് തുരങ്കം വയ്ക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളായി ഇത് മാറും. സർക്കാറിന്റെ ഭാഗത്തുനിന്നും വളരെ ശ്രദ്ധയോടെയാണ് കാര്യങ്ങൾ ചെയ്യുന്നത്. പ്രവർത്തനങ്ങളിൽ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

യാത്രാ നിരക്കിലുള്ള അന്തരം മൂലം കരിപ്പൂർ പുറപ്പെടൽ കേന്ദ്രം തിരഞ്ഞെടുത്തവർ കുറവാണെന്നത് ഗൗരവത്തിൽ കാണുന്നു. ഇത്തവണ എയർ ഇന്ത്യയ്ക്ക് പുറമേ സൗദി എയർലൈൻസിനെയും മറ്റു വിമാന കമ്പനികളെയും ടെൻഡറിൽ പങ്കെടുപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത് തുക കുറയുന്നതിന് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

കരിപ്പൂർ ഹജ്ജ് ഹൗസിൽ ഫെഡറൽ ബാങ്കിന്റെ സി എസ് ആർ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ഉൾപ്പെടെ 15 ലക്ഷം രൂപ ചെലവിലാണ് സോളാർ പ്ലാന്റ് സ്ഥാപിച്ചത്. പദ്ധതി പൂർണമായി പ്രവർത്തനക്ഷമമായാൽ നിലവിലെ വൈദ്യുതി ഉപയോഗത്തിൽ ഗണ്യമായ കുറവ് വരുത്താൻ സാധിക്കും. പ്രതിവർഷം ശരാശരി 6 ലക്ഷത്തിൽ പരം രൂപ വൈദ്യുത ചാർജ് ഇനത്തിൽ ചിലവ് വരുന്നുണ്ട്. ഇന്ത്യയിൽ ആദ്യമായി കരിപ്പൂർ ഹജ്ജ് ഹൗസിലാണ് ഗ്രീൻ എനർജി പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതോടൊപ്പം പൂർത്തിയാക്കിയ ഹജ്ജ് ഹൗസ് മുറ്റം നവീകരണം, 2025 ലെ ഹജ്ജ് വളണ്ടിയർമാരുടെ കൂട്ടായ്മ കോൺഫ്രൻസ് ഹാളിലേക്കായി നൽകുന്ന എക്സിക്യൂട്ടീവ് ചെയറുകൾക്കായി 4.1 ലക്ഷം രൂപയുടെ ചെക്ക് കൈമാറ്റം, വിവിധ വ്യക്തികൾക്കുള്ള ഉപഹാര സമർപ്പണം തുടങ്ങിയവയും നടന്നു.

പരിപാടിയിൽ ജില്ലാ കളക്ടർ വി ആർ വിനോദ് മുഖ്യാതിഥിയായി. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പിടിഎ റഹീം എംഎൽഎ , അഡ്വ. പി മൊയ്തീൻകുട്ടി, ഉമ്മർ ഫൈസി മുക്കം, അഷ്കർ കോറാട്, ഒ വി ജാഫർ , ഷംസുദ്ദീൻ അരിഞ്ചീറ, ഫെഡറൽ ബാങ്ക് സോണൽ ഹെഡ് എ.സുധീഷ് , ഹജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ കക്കൂത്ത്, ബാപ്പു ഹാജി, ഡോ: സുലൈമാൻ മേൽപ്പത്തൂർ തുടങ്ങിയവർ പങ്കെടുത്തു.

Photo

Latest News

സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ച് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ
സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ച് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ
September 24, 2026
സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
September 24, 2026
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
September 24, 2026
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി,  സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി, സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
September 24, 2026
മുട്ടുമടക്കില്ല; ട്രംപിന്റെ  ഭീഷണിക്ക് ഇറാന്റെ മറുപടി
മുട്ടുമടക്കില്ല; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
September 24, 2026
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026