l o a d i n g

കേരള

ആവേശമായി അത്തച്ചമയം; സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്ക് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 26, 2025

കൊച്ചി: കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വിഭിന്നമായി മഴ മാറി നിന്ന് വെയിൽ തെളിഞ്ഞതോടെ നിറപ്പകിട്ടിൻ്റെ ആഘോഷമായി അത്തച്ചമയം. തൃപ്പൂണിത്തുറ ബി.ആർ.സിയിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളായിരുന്നു ഇത്തവണത്തെ ആഘോഷത്തിൽ ഏവരെയും കയ്യിലെടുത്തത്. അത്തച്ചമയ ഘോഷയാത്ര കാണാനെത്തിയ വിദ്യാർത്ഥികൾ മന്ത്രിമാരായ എം.ബി. രാജേഷ്, പി.രാജീവ്, ഫ്രാൻസിസ് ജോർജ് എം.പി, എം.എൽ.എമാരായ കെ. ബാബു, അനൂപ് ജേക്കബ്, സിനിമാതാരങ്ങളായ ജയറാം, രമേശ് പിഷാരടി തുടങ്ങിയവർ ഇവരെ കാണാനും സംസാരിക്കാനും സമയം കണ്ടെത്തി. സന്തോഷവും അത്ഭുതവും നിറഞ്ഞ മുഖവുമായിട്ടായിരുന്നു വിദ്യാർത്ഥികൾ ഘോഷയാത്ര കണ്ടത്.

വിവിധ സ്കൂളുകളിൽ നിന്നുള്ള ഇരുപതോളം കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും ഘോഷയാത്ര കാണാൻ തൃപ്പൂണിത്തുറ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വേദിയിൽ എത്തിയിരുന്നു. മഹാബലിയും വാമനനും പുലിയും വേട്ടക്കാരനും തുടങ്ങി രാഷ്ട്രീയക്കാരും രാജാവുമായി വരെയുള്ള വേഷങ്ങൾ ധരിച്ചായിരുന്നു ഇവർ എത്തിയത്. ഇവർക്ക് ഘോഷയാത്ര കാണുന്നതിനായി സംഘാടകർ പ്രത്യേക പവലിയനും ഒരുക്കിയിരുന്നു.

എമ്പുരാനും, പുഷ്പയും , രജനികാന്തും കമലഹാസനും മലയാളികളുടെ പ്രിയപ്പെട്ട കലാഭവൻ മണിയും ഉൾപ്പെടെ നിരവധി കഥാപാത്രങ്ങളും കേരളത്തിലെ ഒട്ടുമിക്ക നൃത്ത രൂപങ്ങളും അണിനിരന്ന ഘോഷയാത്രയെ ഉച്ചത്തിലുള്ള ആർപ്പുവിളികളും ആരവങ്ങളുമായിട്ടായിരുന്നു രാജനഗരിയിലെ ജനങ്ങൾ വരവേറ്റത്.

സമീപത്തെ സ്കൂളുകളിലും കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളും കലാകാരന്മാരും ഉൾപ്പെടെയുള്ള 53 സംഘങ്ങൾ
അത്തച്ചമയത്തിൽ അണിനിരന്നു. വിവിധതരം നൃത്തരൂപങ്ങൾ സിനിമാ കഥാപാത്രങ്ങളുടെയും പ്രമുഖ ബാല വാരികയായ ബാലരമയിലെ കഥാപാത്രങ്ങളുടെയും അനുകരണങ്ങൾ, പുലികളി, തമ്പോല മേളങ്ങൾ, ചെണ്ടമേളങ്ങൾ, ഒപ്പന, മാർഗംകളി, തിരുവാതിര, കോൽക്കളി ഉൾപ്പെടെയുള്ള നിരവധി കലാരൂപങ്ങൾ തുടങ്ങിയവ തൃപ്പൂണിത്തുറയിലെ വഴിത്താരങ്ങളിൽ അവതരിപ്പിച്ചപ്പോൾ നിറഞ്ഞ കയ്യടികളുമായാണ് ജനങ്ങൾ സ്വീകരിച്ചത്. ആയിരക്കണക്കിന് പേരായിരുന്നു റോഡിൻറെ ഇരുവശങ്ങളിലും നിറഞ്ഞുനിന്നത്.

കലാരൂപങ്ങൾക്ക് പുറമേ വിവിധ വിഷയങ്ങളിലുള്ള 19 ഫ്ലോട്ടുകളും ഘോഷയാത്രയിൽ അണി നിരന്നിരുന്നു.

തൃപ്പൂണിത്തുറയിൽ നടക്കുന്ന അത്തച്ചമയം ഘോഷയാത്രയോടെയാണ് സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷങ്ങളുടെ തുടക്കം കുറിക്കുന്നത്. അത്തം മുതൽ 10 നാൾ നീണ്ടുനിൽക്കുന്ന ആഘോഷത്തിൻ്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.

Photo

Latest News

ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി,  സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി, സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
September 24, 2026
മുട്ടുമടക്കില്ല; ട്രംപിന്റെ  ഭീഷണിക്ക് ഇറാന്റെ മറുപടി
മുട്ടുമടക്കില്ല; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
September 24, 2026
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026