l o a d i n g

ഗൾഫ്

മെഡിക്കല്‍ പരിശോധന: തിരുവനന്തപുരം സെന്ററുകളില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 3, 2025

ദുബായ്: വിദേശത്ത് തൊഴില്‍ തേടി പോകുന്നവര്‍ക്ക് നിര്‍ബന്ധമായ ജി.എ.എം.സി.എ (വാഫിദ്) മെഡിക്കല്‍ പരിശോധനയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സെന്ററുകളില്‍ വ്യാപക ക്രമക്കേ:ടുകള്‍ നടക്കുന്നതായി ഇന്‍കാസ് യു.എ.ഇ നാഷനല്‍ കമ്മിറ്റി ആരോപിച്ചു. തിരുവനന്തപുരം സെന്ററുകളെ പ്രധാനമായും ആശ്രയിക്കുന്നത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, നഗര്‍കോവില്‍, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. എന്നാല്‍, ചുരുക്കം ചില സെന്ററുകള്‍ ഒഴിച്ച് മറ്റ് കേന്ദ്രങ്ങള്‍ അപേക്ഷകരില്‍ ഭൂരിഭാഗത്തേയും ആരോഗ്യക്ഷമതയില്ലെന്ന് പ്രഖ്യാപിക്കുകയാണ്. എറണാകുളം സെന്ററുകളില്‍ വീണ്ടും പരിശോധന നടത്തിയപ്പോള്‍ അണ്‍ഫിറ്റ് ആയവര്‍ ഫിറ്റ് ആയി പ്രഖ്യാപിക്കപ്പെടുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ഇന്‍കാസ് യു.എ.ഇ നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജി ഷംസുദ്ദീന്‍ പറഞ്ഞു. കൂടാതെ വ്യക്തയില്ലാത്ത റിപോര്‍ട്ടുകളാണ് പല സെന്ററുകളും നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത് പ്രവാസികളുടെ സ്വപ്നവും ഭാവിയും തകര്‍ക്കുന്ന അനീതിയും ക്രമക്കേടുമാണ്. തൊഴിലവസരം നഷ്ടപ്പെടുന്നതിനൊപ്പം വിദേശത്തേക്ക് പോകാനായി വായ്പ എടുത്തവര്‍ക്ക് വിലങ്ങുതടിയാണ് ഇത്തരം സെന്ററുകളുടെ നടപടികള്‍. വിഷയത്തില്‍ അന്വേഷണം വേണമെന്നും ഇവിടങ്ങളില്‍ പുനര്‍പരിശോധനക്ക് സംവിധാനം നടപ്പിലാക്കുകയും വേണമെന്ന് ഷാജി ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ പരാതികളും ആവശ്യങ്ങളും ഉള്‍ക്കൊള്ളുന്ന കത്ത് വിദേശകാര്യ മന്ത്രിക്കും അടൂര്‍ പ്രകാശ് എം.പിയ്ക്കും നല്‍കിയതായും അദ്ദേഹം പറഞ്ഞു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026