l o a d i n g

ഗൾഫ്

റിയാദ് ഒഐസിസിയുടെ നേതൃത്വത്തില്‍ സൗദി ദേശീയ ദിനമാഘോഷിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 24, 2025

റിയാദ്: സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനം ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ രീതിയില്‍ ആഘോഷിച്ചു. മലാസ് കിംഗ് അബ്ദുള്ള പാര്‍ക്കില്‍ നടന്ന ചടങ്ങുകള്‍ ഘോഷയാത്ര, കേക്ക് മുറിക്കല്‍, മധുരവിതരണം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ സമ്പന്നമായി.

ആമുഖ പ്രസംഗം പ്രോഗ്രാം കണ്‍വീനര്‍ സലീം അര്‍ത്തിയില്‍ നിര്‍വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷനായിരുന്നു. നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷാജി സോന പരിപാടി ഉദ്ഘാടനം ചെയ്തു.

സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നവാസ് വെള്ളിമാട് കുന്ന്, രഘുനാഫ് പറശ്ശിനിക്കടവ്, അമീര്‍ പട്ടണത്ത്, സക്കീര്‍ ധാനത്ത്, അബ്ദുല്‍ കരിം കൊടുവള്ളി, റഫീഖ് വെമ്പായം, സെയ്ഫ് കായങ്കുളം, ഷാനവാസ് മുനമ്പത്ത്, നാസര്‍ വലപ്പാട്, ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ജില്ലാ പ്രസിഡന്റുമാരായ സിദ്ധീഖ് കല്ലുപറമ്പന്‍, ഷാജി മഠത്തില്‍, മാത്യു ജോസഫ് എറണാകുളം, സന്തോഷ് കണ്ണൂര്‍ എന്നിവര്‍ ദേശീയ ദിനത്തിന്റെ സന്ദേശം പങ്കുവെച്ചു. ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി സ്വാഗതവും പാലക്കാട് ജില്ലാ പ്രസിഡന്റ് ഷിഹാബ് കരിമ്പാറ നന്ദിപ്രസംഗവും നിര്‍വഹിച്ചു.

വൈവിധ്യമാര്‍ന്ന പരിപാടികളോടൊപ്പം സമൂഹത്തിന്റെ ആവേശകരമായ പങ്കാളിത്തം ചേര്‍ന്നതോടെ, ആഘോഷം സൗദി ദേശീയ ദിനത്തിന്റെ മഹത്വം പുനഃസ്യഷ്ടിക്കുന്ന തരത്തില്‍ ശ്രദ്ധേയമായി.

പരിപാടി വിജയകരമാക്കുന്നതില്‍ നാസര്‍ ലെയ്‌സ്, സഫീര്‍ ബുര്‍ഹാന്‍, ഷബീര്‍ വരിക്കപ്പള്ളി, ബിനോയ് മത്തായി, ഹരീന്ദ്രന്‍ കണ്ണൂര്‍, ഹാഷിം പാലക്കാട്, അബ്ദുല്‍ ഖാദര്‍ കണ്ണൂര്‍, അന്‍സാരി എരുമേലി, ഷഫീഖ് കണ്ണൂര്‍, മജീദ് മൈത്രി, അക്ബര്‍ ബാദുഷ, നജീബ് കടയ്ക്കല്‍, സിജോ എറണാകുളം, ബൈജു കണ്ണൂര്‍, ഫിറോസ് കണ്ണൂര്‍ എന്നിവര്‍ സജീവ പങ്കാളികളായി.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026