l o a d i n g

ഗൾഫ്

റിയാദില്‍ അഞ്ചുവര്‍ഷത്തേക്ക് കെട്ടിട വാടക വര്‍ധിപ്പിക്കരുതെന്ന് ഉത്തരവ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 25, 2025

റിയാദ്: തലസ്ഥാന നഗരമായ റിയാദിലെ വാടക വര്‍ധിപ്പിക്കുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വര്‍ധിച്ചു വരുന്ന വാടക നിരക്കുകള്‍ക്ക് കടിഞ്ഞാണിടാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍ക്ക് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ മുന്‍ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തുടക്കമിട്ടു. റിയാദിലെ ജനറല്‍ അതോറിറ്റി ഫോര്‍ റിയല്‍ എസ്റ്റേറ്റ് നടത്തിയ പഠനങ്ങള്‍ക്ക് ശേഷമാണ് ഈ തീരുമാനങ്ങള്‍. ഭൂവുടമകളും വാടകക്കാരും തമ്മിലുള്ള ബന്ധം കൂടുതല്‍ സുതാര്യവും നിയന്ത്രിതവുമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

പുതിയ നിയമങ്ങള്‍ അനുസരിച്ച്, ക്യാബിനറ്റ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. അതനുസരിച്ച്
റിയാദിന്റെ നഗരപരിധിയിലുള്ള വാണിജ്യ, താമസ സ്ഥലങ്ങളുടെ വാടക തുക അടുത്ത അഞ്ച് വര്‍ഷത്തേക്ക് വര്‍ദ്ധിപ്പിക്കാന്‍ പാടില്ല. 2025 സെപ്റ്റംബര്‍ 25 (ഹിജ്‌റ 1447, റബിഅ് അല്‍-ഥാനി 3) മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. നിലവിലുള്ളതോ പുതിയതോ ആയ കരാറുകളില്‍ വാടക വര്‍ധിപ്പിക്കാന്‍ ഭൂവുടമക്ക് സാധിക്കില്ല. ആവശ്യമെങ്കില്‍ ഈ നിയമം രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും ഗവര്‍ണറേറ്റുകളിലേക്കും വ്യാപിപ്പിക്കാന്‍ ജനറല്‍ അതോറിറ്റി ഫോര്‍ റിയല്‍ എസ്റ്റേറ്റിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍ക്ക് അധികാരമുണ്ടായിരിക്കും.

റിയാദിലെ ഒഴിഞ്ഞുകിടക്കുന്ന വാണിജ്യ, താമസ സ്ഥലങ്ങളുടെ വാടക, മുന്‍ കരാറിലെ വാടക നിരക്കനുസരിച്ച് നിര്‍ണ്ണയിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ആദ്യമായി വാടകയ്ക്ക് നല്‍കുന്ന കെട്ടിടങ്ങളുടെ വാടക ഭൂവുടമയും വാടകക്കാരനും തമ്മിലുള്ള ധാരണയനുസരിച്ച് തീരുമാനിക്കും.

എല്ലാ വാടക കരാറുകളും 'ഇജാര്‍' നെറ്റ്വര്‍ക്കില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. 'ഇജാര്‍' വഴി രജിസ്റ്റര്‍ ചെയ്യാത്ത കരാറുകള്‍ രജിസ്റ്റര്‍ ചെയ്യാനായി ഭൂവുടമ അപേക്ഷ നല്‍കണം. വാടകക്കാരനും ഇതിനായി അപേക്ഷ നല്‍കാനുള്ള അവകാശമുണ്ട്. കരാര്‍ വിവരങ്ങളെക്കുറിച്ച് എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ 60 ദിവസത്തിനകം ജനറല്‍ അതോറിറ്റി ഫോര്‍ റിയല്‍ എസ്റ്റേറ്റിന് പരാതി നല്‍കാം. ഈ കാലയളവിനുള്ളില്‍ പരാതികളില്ലെങ്കില്‍ കരാര്‍ വിവരങ്ങള്‍ ശരിയാണെന്ന് കണക്കാക്കും.

ഈ പുതിയ നിയമങ്ങള്‍ റിയാദിലെ വാടക വിപണിയില്‍ സ്ഥിരത കൊണ്ടുവരുമെന്നും താമസക്കാര്‍ക്ക് ആശ്വാസമാകുമെന്നും കരുതപ്പെടുന്നു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026