l o a d i n g

ഗൾഫ്

ജീവകാരുണ്യ മേഖലയിലെ മാതൃകാ സേവനത്തിനുള്ള കൊല്ലം പ്രീമിയര്‍ ലീഗിന്റെ പ്രഥമ പുരസ്‌കാരം വെളിയില്‍ നസീറിന്

Thumbnail
Publisher By     മുജീബ് കളത്തില്‍
October 13, 2025

ദമാം: കൊല്ലം പ്രീമിയര്‍ ലീഗിന്റെ ജീവകാരുണ്യ മേഖലയിലെ മാതൃകാ സേവനത്തിനുള്ള പ്രഥമ പുരസ്‌കാരം വെളിയില്‍ നസീറിന്. കര്‍മ്മ പാതയില്‍ കാരുണ്യ സേവനം ഹൃദയ താളത്തോടൊപ്പം ചേര്‍ത്ത വ്യക്തിത്വത്തിനുടമയാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ വെളിയില്‍ നസീര്‍. ജീവിത സ്വപ്നങ്ങളെ ചിട്ടപ്പെടുത്തുന്ന തിരക്കുകള്‍ക്കിടയിലും സഹജീവികള്‍ക്കായുള്ള കാരുണ്യം സേവനം കടമയായി ഏറ്റെടുത്ത വ്യക്തിത്വമാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പ്രവാസ ലോകത്തും നാട്ടിലും നിശബ്ദമായ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയാവുകയാണ് നസീര്‍.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പത്തനാപുരം ഗാന്ധിഭവനിലെ നൂറിലധികം വരുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ പൂര്‍ണ്ണമായ സംരക്ഷണം ഇദ്ദേഹം ഏറ്റെടുത്തിരിക്കുകയാണ്. സമീപകാലത്ത് കരുനാഗപ്പള്ളിയില്‍ ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് ഏറ്റവും ആധുനികമായ സംവിധാനങ്ങളോടുകൂടി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി തെറാപ്പി സെന്ററും ഇദ്ദേഹം ആരംഭിച്ചു. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പട്ടിക തന്നെ വെളിയില്‍ നസീര്‍ എന്ന പ്രവാസിയുടെ ജീവിതയാത്രയിലുണ്ട്.. ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ സഹജീവികളുടെ വേദനകളെയും നൊമ്പരങ്ങളെയും ഹൃദയത്തോട് ചേര്‍ത്തുവച്ച് കാരുണ്യ സേവനത്തിന്റെ കര്‍മ്മ പാതയിലൂടെ മുന്നോട്ടുപോകുന്ന വെളിയില്‍ നസീറിന് കൊല്ലം പ്രീമിയര്‍ ലീഗിന്റെ പ്രഥമ പുരസ്‌കാരം നല്‍കി ആദരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.

ഒക്ടോബര്‍ 24 വെള്ളിയാഴ്ച ദമാം ലുലു മാളില്‍ സംഘടിപ്പിക്കുന്ന കൊല്ലം പ്രീമിയര്‍ ലീഗ് സീസണ്‍ ആറിന്റെ ട്രോഫി ആന്‍ഡ് ജേഴ്‌സി ലോഞ്ചിംഗ് ചടങ്ങില്‍ ദമാം കൊല്ലം ജില്ലാ പ്രവാസി കൂട്ടായ്മ പൈതൃകവും, കൊല്ലം പ്രീമിയര്‍ ലീഗ് സംഘാടകരും ചേര്‍ന്ന് നസീറിന് സ്‌നേഹാദരവ് സമ്മാനിക്കും. നാട്ടില്‍ നിന്നെത്തുന്ന പ്രശസ്ത കലാകാരന്മാരും പ്രവിശ്യയിലെ വിശിഷ്ട അതിഥികളും കൊല്ലം ജില്ലയിലെ പ്രവാസി സൗഹൃദങ്ങളുടെ സംഗമത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026