l o a d i n g

ഗൾഫ്

ഡാ. സാലിഹ് ബിന്‍ ഫൗസാന്‍ സൗദിയുടെ പുതിയ ഗ്രാന്റ് മുഫ്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 23, 2025

റിയാദ്: സൗദി അറേബ്യയുടെ പുതിയ ഗ്രാന്‍ഡ് മുഫ്തിയായി (പരമോന്നത മതപണ്ഡിതന്‍) ഡോ. സാലിഹ് ബിന്‍ ഫൗസാനെ നിയമിച്ചു. അന്തരിച്ച മുന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ആലു ശൈഖിന്റെ ഒഴിവിലാണ് പുതിയ നിയമനം.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പ്രകാരമാണ് നിയമനം. ഗ്രാന്‍ഡ് മുഫ്തി പദവിയോടൊപ്പം ഉന്നത പണ്ഡിത സമിതിയുടെ അധ്യക്ഷന്‍, പൊതു വൈജ്ഞാനിക ഗവേഷണ വിഭാഗത്തിന്റെ (ഇഫ്താ) ജനറല്‍ പ്രസിഡന്റ് എന്നീ സുപ്രധാന സ്ഥാനങ്ങളും അദ്ദേഹം വഹിക്കും.

സൗദിയിലെ അല്‍ഖസീം പ്രവിശ്യയിലെ അശ്ശിമാസിയ്യയില്‍ 1935 ലാണ് ഡോ. സാലിഹ് ബിന്‍ ഫൗസാന്റെ ജനനം. ഇസ്ലാമിക പഠനങ്ങളിലും കര്‍മ്മശാസ്ത്രത്തിലും (ഫിഖ്ഹ്) ലോകമെമ്പാടും അംഗീകരിക്കപ്പെട്ട പാണ്ഡിത്യമാണ് അദ്ദേഹത്തിനുള്ളത്. ഇസ്ലാമിക ശരീഅത്തിലെ നിയമപരമായ വിഷയങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിക്കുന്നു.

ദീര്‍ഘകാലമായി സൗദി അറേബ്യയിലെ ഉന്നത പണ്ഡിത സമിതി അംഗമായ അദ്ദേഹം ചെറുപ്പത്തില്‍ തന്നെ ഖുര്‍ആനും എഴുത്തിന്റെയും വായനയുടെയും അടിസ്ഥാന പാഠങ്ങള്‍ സ്വായത്തമാക്കി. റിയാദിലെ ശരിഅ കോളേജില്‍ നിന്ന് ബിരുദവും ഫിഖ്ഹില്‍ മാസ്റ്റര്‍ ബിരുദവും ഡോക്ടറേറ്റ് ബിരുദവും കരസ്ഥമാക്കി. റിയാദിലെ കിങ് ഫഹദ് ഇസ്ലാമിക് യൂനിവേഴ്‌സിറ്റി ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വൈജ്ഞാനിക ഗവേഷണ സ്ഥിരം സമിതി അംഗം, ഹയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജുഡീഷ്യറിയുടെ ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഇസ്ലാമിക വിശ്വാസം, ഫിഖ്ഹ്, കര്‍മ്മശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ 35 ഓളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. സൗദി റേഡിയോയില്‍ സ്വാധീനമുള്ള 'നൂര്‍ അലാ അദ്ദര്‍ബ്' എന്ന പരിപാടിയില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയും ഫത് വകളും നല്‍കി വരുന്നു. ഹ്ജ വേളയില്‍ അറഫയിലെ ഖുതുബക്കും നമസ്‌കാരത്തിനും ഗ്രാന്റ് മുഫ്തിയാണ് നേതൃത്വം വഹിക്കാറുള്ളത്.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026