l o a d i n g

കേരള

മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 30, 2025

തിരുവനന്തപുരം: മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു. നേമം കല്ലിയൂര്‍ പകലൂര്‍ ലക്ഷ്മി നിവാസില്‍ വിജയകുമാരിയാണ് (76) മരിച്ചത്. റിട്ട. കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥനായ മകന്‍ അജയകുമാറാണ് ഈ ക്രൂരകൃത്യം ചെയ്തത്. ഇയാളെ പോലീസ് പിടികൂടി. മദ്യത്തിന് അടിമയായിരുന്നു അജയകുമാര്‍. മദ്യവിമുക്തി കേന്ദ്രത്തില്‍ പലതവണ ചികിത്സയിലായിരുന്നു.

സംഭവം നടക്കുമ്പോള്‍ അമ്മയും മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇന്നലെ രാത്രി അജയകുമാര്‍ ഒരു കുപ്പി മദ്യം കുടിച്ചു. രണ്ടാമത്തെ കുപ്പി എടുത്തപ്പോള്‍ വിജയകുമാരി വഴക്കുപറഞ്ഞു. ആപ്പിള്‍ കഴിച്ചു കൊണ്ടിരുന്ന പ്രതി ഉടനെ അമ്മയെ ആക്രമിക്കുകയായിരുന്നു. വിജയകുമാരി ഇറങ്ങിയോടിയെങ്കിലും പിന്തുടര്‍ന്ന് കിണറിന്റെ ഭാഗത്തുവച്ചാണ് അമ്മയെ കുത്തി വീഴ്ത്തിയ ശേഷം കഴുത്തും കൈ ഞരമ്പുകളും കാലിലെ ഞരമ്പുകളും മുറിക്കുകയായിരുന്നു.

കൊലപാതകശേഷം അമ്മയുടെ മൃതദേഹം മദ്യം ഒഴിച്ചു കത്തിക്കാനും അജയകുമാര്‍ ശ്രമിച്ചു. വിജയകുമാരിയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. വിജയകുമാരി റിട്ട. ഉദ്യോഗസ്ഥയാണ്.

Latest News

സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ച് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ
സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ച് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ
September 24, 2026
സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
September 24, 2026
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
September 24, 2026
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി,  സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി, സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
September 24, 2026
മുട്ടുമടക്കില്ല; ട്രംപിന്റെ  ഭീഷണിക്ക് ഇറാന്റെ മറുപടി
മുട്ടുമടക്കില്ല; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
September 24, 2026
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026