l o a d i n g

ഗൾഫ്

ത്യാഗസ്മരണയില്‍ ഒഐസിസി വെസ്റ്റേണ്‍ റീജിയണല്‍ കമ്മിറ്റി: ഇന്ദിര, പട്ടേല്‍, ഉമ്മന്‍ ചാണ്ടി അനുസ്മരണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 1, 2025

ജിദ്ദ: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ആദരം അര്‍പ്പിച്ച് ഒഐസിസി വെസ്റ്റേണ്‍ റീജിയണല്‍ കമ്മിറ്റി. ഇന്ദിരാ പ്രിയദര്‍ശിനിയുടെ 41-ാമത് രക്തസാക്ഷിത്വ ദിനവും, ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ പട്ടേല്‍, അതുല്യനായ നേതാവ് ഉമ്മന്‍ ചാണ്ടി എന്നിവരുടെ ജന്മദിനവും ഒഐസിസി ആദരപൂര്‍വ്വം ആചരിച്ചു. ഒഐസിസി വെസ്റ്റേണ്‍ റീജിയണല്‍ കമ്മിറ്റി ഓഫീസില്‍ പ്രസിഡന്റ് ഇന്‍ ചാര്‍ജ് സഹീര്‍ മാഞ്ഞാലിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

ഇന്ദിരാ ഗാന്ധി ത്യാഗത്തിന്റെ അഗ്‌നിജ്വാലയായിരുന്നു എന്ന് ഒഐസിസി വെസ്റ്റേണ്‍ റീജിയണല്‍ ജനറല്‍ സെക്രട്ടറി മനോജ് മാത്യു അടൂര്‍ അനുസ്മരിച്ചു. സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ രാജ്യത്തെയും പാര്‍ട്ടിയെയും വിജയത്തിലെത്തിച്ച കരുത്തയായ നേതാവായിരുന്നു അവര്‍.

സ്വാതന്ത്ര്യസമര കാലത്ത് കോണ്‍ഗ്രസിനെ ഗാന്ധിജിയോടൊപ്പം ഒറ്റക്കെട്ടായി നിലനിര്‍ത്താനും, സ്വാതന്ത്ര്യാനന്തരം രാജ്യത്തെ ഒറ്റക്കെട്ടായി നിലനിര്‍ത്താന്‍ നെഹ്‌റുവിനോടൊപ്പം പ്രവര്‍ത്തിക്കാനും സാധിച്ച ദീര്‍ഘദര്‍ശിയായ നേതാവാണ് പട്ടേല്‍ എന്ന് ഒഐസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി അനില്‍കുമാര്‍ പത്തനംതിട്ട അഭിപ്രായപ്പെട്ടു.

ഭരണാധികാരികളുടെ ഇടയില്‍ കാരുണ്യത്തിന്റെ ഉറവ വറ്റാത്ത വ്യക്തിത്വമായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്ന് ഒഐസിസി റീജിയണല്‍ ജനറല്‍ സെക്രട്ടറി അസ്ഹബ് വര്‍ക്കല അനുസ്മരിച്ചു. ഏതൊരു സാധാരണ വ്യക്തിക്കും സമീപിക്കാനും പ്രശ്‌നങ്ങള്‍ പറയാനും സാധിക്കുന്ന നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ സ്മരണ മരണത്തിനും അപ്പുറം ദീപ്തമായി നിലനില്‍ക്കുകയാണ്.

യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ ത്രിമൂര്‍ത്തികളുടെ ഛായാചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി ആദരം അര്‍പ്പിച്ചു. രാധാകൃഷ്ണന്‍ കാവുമ്പായി, ആസാദ് പോരൂര്‍, സിമി അബ്ദുല്‍ ഖാദര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026