l o a d i n g

ഗൾഫ്

വയലാര്‍ സ്മൃതിയില്‍ സമീക്ഷ പ്രതിമാസ വായന

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 5, 2025

ജിദ്ദ: മലയാളകവിതയെ പരമ്പരാഗത സൗന്ദര്യസങ്കല്പങ്ങളില്‍നിന്നും വരേണ്യ സംസ്‌കൃതിയില്‍നിന്നും മുക്തമാക്കുന്നതില്‍ വയലാര്‍ രാമവര്‍മ്മ വഹിച്ച പങ്ക് നിസ്തുലമാണെന്ന് സമീക്ഷ പ്രതിമാസ വായനാവേദി വിലയിരുത്തി. നവയുഗപ്രതീക്ഷകളും വിപ്ലവസ്വപനങ്ങളും കാവ്യഭംഗിയും സമഞ്ജസമായി സമ്മേളിക്കുന്ന കവിതകളും ഗാനങ്ങളുമായി ' പച്ചമണ്ണിന്‍ മനുഷ്യത്വമായി' കടന്നുവന്ന വയലാര്‍, ആസ്വാദനം സാധാരണക്കാരനു കൂടി പ്രാപ്യമാക്കി എന്ന് അംഗങ്ങങ്ങള്‍ അഭിപ്രായപ്പെട്ടു. വയലാറിന്റെ ഓര്‍മ്മകള്‍ക്ക് അരനൂറ്റാണ്ട് തികയുന്ന ഈ ഒക്ടോബറില്‍ സംഘടിപ്പിക്കപ്പെട്ട 'പ്രഭാതവായന' യിലാണ് സദസ്സ് വയലാറിനെ അനുസ്മരിച്ചത്.

യോഗം സലീന മുസഫര്‍ ഉദ്ഘാടനം ചെയ്തു. മലബാറിലെ മുസ്ലിം കുടുംബങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍, സേബ എന്ന കേന്ദ്ര കഥാപാത്രത്തിലൂടെ ആവിഷ്‌ക്കരിക്കുന്ന ഫര്‍സാനയുടെ 'കിള' എന്ന നോവലിന്റെ വായനാനുഭവം മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ മുസാഫിര്‍ പങ്കുവച്ചു. മാധ്യമപ്രവര്‍ത്തനരംഗത്തെ വലതുപക്ഷ വര്‍ഗ്ഗീയവത്കരണത്തെയും അനഭിലഷണീയമായ അനുരഞ്ജനങ്ങളെയും തുറന്നു കാട്ടുന്ന കമല്‍ റാം സജീവിന്റെ 'ന്യൂസ് ഡെസ്‌കിലെ കാവിയും ചുവപ്പും' എന്ന കൃതിയെ റഫീഖ് പത്തനാപുരം സദസ്സിന് പരിചയപ്പെടുത്തി.

പ്രമുഖ പോലീസ് സര്‍ജനായ ഡോക്ടര്‍ ബി.ഉമാദത്തന്‍ ഫോറെന്‍സിക് തെളിവുകളുടെ സഹായത്തോടെ തെളിയിച്ച കേസുകളുടെ കഥാരൂപത്തിലുള്ള ആവിഷ്‌കാരമായ'കപാലം' അനുപമ ബിജുരാജ് അവതരിപ്പിച്ചു. സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാന ജേതാവായ ലാസ്ലോ ക്രസ്നഹോര്‍കൈയുടെ സാഹിത്യ ജീവിതത്തെക്കുറിച്ചും, അദ്ദേഹത്തിന്റെ സമ്മാനാര്‍ഹമായ 'പ്രതിരോധത്തിന്റെ വിഷാദം' (The Melancholy Of Resistance) എന്ന കൃതിയെക്കുറിച്ചും ഷാജു അത്താണിക്കല്‍ സമഗ്രമായി വിവരിച്ചു.

മനുഷ്യ ശരീരത്തിന്റെ ജീവശാസ്ത്ര രഹസ്യങ്ങള്‍ ലളിതമായി വിവരിക്കുന്ന ബില്‍ ബ്രയ്സന്റെ ജനപ്രിയശാസ്ത്രഗ്രന്ഥമായ ' ദി ബോഡി-എ ഗൈഡ് ഫോര്‍ ഒക്യുപെണ്ട്‌സ്' എന്ന കൃതിയുടെ അവതരണം അസൈന്‍ ഇല്ലിക്കല്‍ നിര്‍വഹിച്ചു. റഷീദ് വെന്നിയൂര്‍ എഡിറ്റ് ചെയ്ത, എം.ടി. സ്മരണകളുടെ സമാഹാരമായ ' ഞാന്‍ അറിഞ്ഞ എം.ടി' എന്ന പുസ്തകം എഴുത്തുകാരനായ സൈഫുദ്ദീന്‍ വണ്ടൂര്‍ സദസ്സിന് പരിചയപ്പെടുത്തി.

രക്തബന്ധങ്ങള്‍ക്കപ്പുറം മനുഷ്യബന്ധങ്ങളുടെ കഥപറയുന്ന, ടര്‍ക്കിഷ് സംവിധായകന്‍ കാന്‍ ഉല്‍കെയ് സംവിധാനം ചെയ്ത 'അയ്ലാ- ദി ഡോട്ടര്‍ ഓഫ് വാര്‍' എന്ന ചിത്രത്തിന്റെ ദൃശ്യാനുഭവം ജൗഹര്‍ പങ്കുവച്ചു. റജിയാ വീരാന്‍, അബ്ദുള്ള മുക്കണ്ണി, അഫ്‌സല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അലി അരീക്കത്ത്, സുനിത അസൈന്‍ എന്നിവര്‍ സംഘാടനത്തിന് നേതൃത്വം നല്‍കി. ജിദ്ദയിലെ എന്‍-കംഫര്‍ട് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ സമീക്ഷ ചെയര്‍മാന്‍ ഹംസ മദാരി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അസൈന്‍ ഇല്ലിക്കല്‍ സ്വാഗതവും അദ്‌നു നന്ദിയും പറഞ്ഞു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026