l o a d i n g

ഗൾഫ്

ജിദ്ദ ഏറനാട് മണ്ഡലം കെ എം സി സി 'അങ്കത്തട്ട് '25 കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 10, 2025

ജിദ്ദ: 'സംഘടനയെ സജ്ജമാക്കാം തിരഞ്ഞെടുപ്പിന് ഒരുങ്ങാം'എന്ന പ്രമേയത്തെ ആസ്പദമാക്കി മലപ്പുറം ജില്ല കെ എം സി സി നടത്തുന്ന ത്രൈമാസ കാമ്പയിന്റെ ഭാഗമായി ജിദ്ദ ഏറനാട് മണ്ഡലം കെ എം സി സി ഷറഫിയ - സഫയര്‍ ഓഡിറ്റോറിയത്തില്‍ 'അങ്കത്തട്ട് '25 എന്ന പേരില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ജിദ്ദ കെ എം സി സി സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി വി പി മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഇസ്മായില്‍ മുണ്ടു പറമ്പ് മുഖ്യ പ്രഭാഷണം നടത്തി. അഷ്റഫ് മുല്ലപ്പള്ളി വിഷയാവതരണം നടത്തി. വരാനിരിക്കുന്ന കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും, അതിനു ശേഷം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും വെറും രാഷ്ട്രീയ മത്സരങ്ങളല്ല; മറിച്ച്, നമ്മുടെ നാടിന്റെ, നമ്മുടെ വീടിന്റെ, നമ്മുടെ സമൂഹത്തിന്റെ ഭാവിയെ നിര്‍ണ്ണയിക്കുന്ന സുപ്രധാനമായ തിരഞ്ഞെടുപ്പ് ആണ്. എല്ലാ അഭിപ്രയ വ്യത്യാസങ്ങളും മറന്ന് ഒത്തരുമിച്ച് ഒന്നിച്ച് മുന്നേറാനും യുഡിഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കാനും ഓരോരുത്തരും കഠിന ശ്രമം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

അതോടപ്പം എസ്.ഐ.ആര്‍. നടപടിക്രമങ്ങളില്‍ ഒരു ആളുടെ വോട്ടും നഷ്ടപെടാതിരിക്കാന്‍ നിതാന്ത ജാഗ്രത വേണമെന്നും സംസാരിച്ചവര്‍ പറഞ്ഞു. ചടങ്ങില്‍ കെ എം സി സി നാഷണല്‍ കമ്മറ്റിയുടെയും കെഎംസിസി സെന്റര്‍ കമ്മറ്റിയുടെയും സുരക്ഷാ ഫോം വിതരണ ഉദ്ഘാടനം നടത്തി. ഏറനാട് മണ്ഡലം ഇത് വരെ നടത്തിയ പ്രവര്‍ത്തങ്ങളുടെ വീഡിയോ പ്രദര്‍ശനവും നടന്നു.

സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ റസാഖ് മാസ്റ്റര്‍, ഇസ്മായില്‍ മുണ്ടക്കുളം അബ്ദു റഹിമാന്‍, ഇസ്ഹാഖ് പൂണ്ടോളി, ജലാല്‍ തേഞ്ഞിപ്പലം, സുബൈര്‍ വട്ടോളി, ലത്തീഫ് മുസ്ലിയാരങ്ങാടി , മജീദ് പുകയൂര്‍, ജില്ലാ ഭാരവാഹികളായ നാണി മാസ്റ്റര്‍, ഇല്യാസ് കല്ലിങ്ങല്‍, സൈതലവി പുളിയക്കോട്, മുഹമ്മദ് പെരുമ്പിലായി, നൗഫല്‍ ഉള്ളാടന്‍, അബൂട്ടി പള്ളത്ത്, ശിഹാബ് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. കെ എം സി സി ഏറനാട് മണ്ഡലം പ്രസിഡന്റ് സുല്‍ഫീക്കര്‍ ഒതായി അധ്യക്ഷത വഹിച്ച പരിപാടിക്ക് ജനറല്‍ സെക്രട്ടറി മൊയ്ദീന്‍ കുട്ടി കാവനൂര്‍ ആമുഖ പ്രഭാഷണം നടത്തി. ട്രഷറര്‍ കെ സി മന്‍സൂര്‍, നന്ദി പറഞ്ഞു. മണ്ഡലം ഭാരവാഹികളായ സലിം കുറുമാടന്‍. കെ വി സലാം, അലി പത്തനാപുരം, കെ ടി എ ബക്കര്‍. എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് സി, അബൂബക്കര്‍ കെ സി, ഫിറോസ് എടവണ്ണ, മുസ്തഫ ചീമാടന്‍, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സി സി ബക്കര്‍ ഖിറാത്ത് നടത്തി.

Photo

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026