l o a d i n g

ഗൾഫ്

ശാസ്ത്ര സാങ്കേതിക രംഗത്ത് പ്രതീക്ഷ നല്‍കി അലിഫ് എക്‌സ്‌പോ'25

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 15, 2025

റിയാദ്: ശാസ്ത്രാഭിരുചിയും സാങ്കേതിക മികവും വളര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ചുവരുന്ന അലിഫ് എക്‌സ്‌പോ സമാപിച്ചു. 'എക്‌സ്പിരിമെന്റല്‍ 25' എന്ന പേരില്‍ സയന്‍സ് എക്‌സ്‌പോയും 'ബൈറ്റ്ബാഷ്, എന്ന നാമത്തില്‍ ഡിജിറ്റല്‍ ഫെസ്റ്റും വൈവിധ്യമാര്‍ന്ന കലാവിഷ്‌കാരങ്ങള്‍ നിറഞ്ഞ ആര്‍ട്ട് ഗാലറിയും ചേര്‍ന്നതായിരുന്നു അലിഫ് എക്‌സ്‌പോ '25.

പ്രോജക്ടുകളിലെ വൈവിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും അലിഫ് എക്‌സ്‌പോ ശ്രദ്ധേയമായി. 'എക്‌സ്പിരിമെന്റല്‍ 25' കിംഗ് സൗദി യൂണിവേഴ്‌സിറ്റിയിലെ കെമിസ്ട്രി പ്രൊഫസര്‍ സയ്യിദ് ഫാറൂഖ് ആദില്‍ ഉദ്ഘാടനം ചെയ്തു. 'ബൈറ്റ് ബാഷ്' ടെക്‌പ്രോക്‌സിമ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശൈഖ് സലീം അബ്ദുറഹ്‌മാനും ആര്‍ട്ട് ഗാലറി ഓറക്ക്ള്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി ഡയറക്ടര്‍ മുഹമ്മദ് അഹ്‌മദും ഉദ്ഘാടനം ചെയ്തു.

ജലസേചന പദ്ധതികള്‍, സോളാര്‍, ബഹിരാകാശ ഗവേഷണം, ചാന്ദ്രയാന്‍ തുടങ്ങിയ പ്രോജക്ടുകള്‍ ഏറെ കൗതുകമുണര്‍ത്തി. സാങ്കേതിക രംഗത്തെ ത്വരിത ഗതിയിലുള്ള വളര്‍ച്ചയെ അടയാളപ്പെടുത്തുന്ന ഏറ്റവും പുതിയ കാഴ്ചകളാണ് ഡിജിറ്റല്‍ ഫെസ്റ്റിലൊരുക്കിയത്.വിഷ്വല്‍ കോഡിംഗ്, റോബോട്ടിക്‌സ്, ഗെയിംസ്, ഡോക്യുമെന്ററി പ്രസന്റേഷന്‍, വെബ് ഡിസൈനിങ്, എ ഐ തുടങ്ങിയവ ഉള്‍പ്പെടെ ഇരുനൂറ്റി അമ്പതോളം പ്രോജക്റ്റുകളാണ് അലിഫ് എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നത്.

പരിപാടിക്ക് നേതൃത്വം നല്‍കിയ മുഹമ്മദ് നിസാമുദ്ദീന്‍, ആയിഷ ബാനു, സുമയ്യ ശമീര്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ്), മുഹമ്മദ് രിഫാദ്, ജുമൈല ബഷീര്‍(ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഐ ടി), ഉഷ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആര്‍ട്ട് ആന്റ് ക്രാഫ്റ്റ്) എന്നിവരെ അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് സി ഇ ഒ ലുഖ്മാന്‍ അഹ്‌മദ്, പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ എന്നിവര്‍ അഭിനന്ദിച്ചു. ഹെഡ്മാസ്റ്റര്‍ നൗഷാദ് നാലകത്ത്, ഹെഡ്മിസ്ട്രസ് ഫാത്തിമ ഖൈറുന്നിസ, അഡ്മിനിസ്‌ട്രേറ്റര്‍ അലി ബുഖാരി എന്നിവര്‍ സംബന്ധിച്ചു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026