l o a d i n g

ഗൾഫ്

സൗദി ബസ് ദുരന്തം: ഹുബ്ബള്ളിയില്‍ കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 18, 2025

ഹുബ്ബള്ളി, കര്‍ണാടക: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഞായറാഴ്ച രാത്രിയുണ്ടായ ബസ് അപകടത്തില്‍ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന വ്യക്തി മരിച്ചതോടെ ഹുബ്ബള്ളി ഗണേഷ്‌പേട്ടിലെ ഒരു കുടുംബം ദുരിതത്തിലായി. അപകടത്തില്‍ മരിച്ച 45 ഇന്ത്യന്‍ യാത്രക്കാരില്‍ ഒരാളാണ് 55 വയസ്സുള്ള അബ്ദുള്‍ ഗനി.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ദുബായില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഗനി. കഴിഞ്ഞ ആഴ്ച ഉംറ തീര്‍ഥാടനത്തിനായി ഇദ്ദേഹം ഹൈദരാബാദില്‍ നിന്നുള്ള സുഹും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ചേര്‍ന്നിരുന്നു. മക്കയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം മദീനയിലേക്ക് പുറപ്പെടുകയാണെന്ന് ഗനി ഹുബ്ബള്ളിയിലെ കുടുംബത്തെ വിളിച്ച് അറിയിച്ചിരുന്നു.

'അപകടത്തെക്കുറിച്ച് കേട്ടപ്പോള്‍ മരിച്ചവരെക്കുറിച്ചും പ്രത്യേകിച്ച് കുട്ടികളെക്കുറിച്ചോര്‍ത്തും ഞങ്ങള്‍ ദുഃഖിച്ചു. മരിച്ചവരെല്ലാം തെലങ്കാനയില്‍ നിന്നുള്ളവരായതുകൊണ്ട് അബ്ദുലും അതേ ബസ്സിലുണ്ടായിരുന്നു എന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ തിങ്കളാഴ്ച രാവിലെ ഹൈദരാബാദില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ വിളിച്ച് അബ്ദുളിന്റെ മരണ വിവരം അറിയിച്ചെങ്കിലും ഞങ്ങള്‍ക്ക് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല,' ദുഃഖിതനായ ഒരു കുടുംബാംഗം പറഞ്ഞു.

അബ്ദുള്‍ ജോലി ചെയ്തിരുന്ന ദുബായിലെ അതേ ഹോട്ടലില്‍ രണ്ടു മാസം മുന്‍പ് അദ്ദേഹത്തിന്റെ സഹോദരന്‍ ഫൈറോസ് ഗനി ജോലിക്കായി ചേര്‍ന്നിരുന്നു. മദീനയിലെ ആശുപത്രി സന്ദര്‍ശിച്ച ശേഷം ഫൈറോസ്, അബ്ദുളിന്റെ മരണം സ്ഥിരീകരിച്ചു. അദ്ദേഹം ജിദ്ദയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

കര്‍ണാടക വഖഫ് ബോര്‍ഡും വഖഫ്, ന്യൂനപക്ഷ ക്ഷേമ മന്ത്രി സമീര്‍ അഹമ്മദ് ഖാനും കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഹുബ്ബള്ളിയിലെ മുന്‍ കോര്‍പ്പറേറ്റര്‍ ആരിഫ് ഭദ്രാപുര്‍ പറഞ്ഞു. 'മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞതിനാല്‍ സൗദി അറേബ്യയില്‍ തന്നെ ഖബറടക്കാന്‍ തീരുമാനിച്ചു. അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിന് സഹായം നല്‍കണമെന്ന് കുടുംബം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഗനി കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി സൗദിയിലേക്ക് പോകും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അബ്ദുളിന് പ്രായമായ അമ്മയും ഭാര്യയും നാല് കുട്ടികളുമുണ്ട്. അദ്ദേഹം വര്‍ഷത്തിലൊരിക്കലോ ആറുമാസത്തിലൊരിക്കലോ ഹുബ്ബള്ളി സന്ദര്‍ശിക്കാറുണ്ടായിരുന്നു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026