l o a d i n g

ഗൾഫ്

സൗദി ഈസ്റ്റ് നാഷനല്‍ പ്രവാസി സാഹിത്യോത്സവ് ജുബൈലില്‍; സംഘാടക സമിതി രൂപീകരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 24, 2025

ജുബൈല്‍: സൗദി ഈസ്റ്റ് നാഷനല്‍ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന 15-ാമത് എഡിഷന്‍ നാഷനല്‍ സാഹിത്യോത്സവിന്റെ സംഘാടക സമിതി നിലവില്‍ വന്നു. 2026 ജനുവരി 9-ന് ജുബൈലില്‍ വെച്ചാണ് സാഹിത്യോത്സവ് അരങ്ങേറുക. പ്രവാസ ലോകത്ത് 24 രാഷ്ട്രങ്ങളിലായി നടക്കുന്ന 15-ാമത് എഡിഷന്‍ സാഹിത്യോത്സവിന്റെ ഭാഗമായാണ് ഇത്തവണ സൗദി ഈസ്റ്റ് നാഷനല്‍ സാഹിത്യോത്സവിന് ജുബൈലില്‍ വേദിയൊരുങ്ങുന്നത്.

സൗദി ഈസ്റ്റ് പ്രവിശ്യയിലെ ഹഫര്‍ അല്‍ ബാതിന്‍, അല്‍ ഖസീം, ഹായില്‍, റിയാദ്, ദമ്മാം, അല്‍ ജൗഫ്, അല്‍ ഖോബാര്‍, ജുബൈല്‍, അല്‍ ഹസ്സ എന്നിവിടങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് നാഷനല്‍ സാഹിത്യോത്സവത്തില്‍ മാറ്റുരയ്ക്കുക. കലാ - സാഹിത്യ മേഖലകളിലായി 80-ല്‍ പരം മത്സര ഇനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. യഥാക്രമം യൂനിറ്റ്, സെക്ടര്‍, സോണ്‍ തലങ്ങളിലെ മത്സരങ്ങളില്‍ വിജയികളായവര്‍ക്കാണ് നാഷനല്‍ തലത്തില്‍ അവസരം ലഭിക്കുക. 30 വയസ്സ് കവിയാത്ത സ്ത്രീ പുരുഷന്മാര്‍ക്കും, കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. സ്‌കൂള്‍ അടിസ്ഥാനത്തില്‍ നടക്കാറുള്ള കാമ്പസ് സാഹിത്യോത്സവ് ഇത്തവണയും വിപുലമായി നടക്കും.

ആര്‍.എസ്.സി നാഷനല്‍ ചെയര്‍മാന്‍ ഉമറുല്‍ ഫാറൂഖ് സഖാഫിയുടെ അധ്യക്ഷതയില്‍ ജുബൈലിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും, ICF നാഷനല്‍ എക്‌സിക്യൂട്ടീവ് അംഗവുമായ അബ്ദുള്‍ കരീം ഖാസിമി ഉദ്ഘാടനം ചെയ്തു. ICF റീജിയണല്‍ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ ആലപ്പുഴ സംഘാടക സമിതി കരട് പ്രഖ്യാപനം നടത്തി. അബ്ദുല്‍ കരീം ഖാസിമിയുടേയും (ചെയര്‍മാന്‍), ശരീഫ് മണ്ണൂരിന്റേയും (ജനറല്‍ സെക്രട്ടറി) നേതൃത്വത്തില്‍ 111 അംഗ സംഘാടക സമിതിയാണ് നിലവില്‍ വന്നത്.

യോഗത്തില്‍ ശിഹാബ് കായംകുളം (OICC), ബഷീര്‍ വെട്ടുപാറ (KMCC), പ്രമുഖ കവി മനോജ് കാലടി, അബ്ദുള്‍ അസീസ് സഅദി (KCF) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സാഹിത്യോത്സവിന്റെ പോസ്റ്റര്‍ പ്രകാശനവും ചടങ്ങില്‍ വെച്ച് നിര്‍വ്വഹിച്ചു. മുഹമ്മദ് അന്‍വര്‍ ഒളവട്ടൂര്‍ സ്വാഗതവും സംഘാടക സമിതി സെക്രട്ടറി ജലീല്‍ കൊടുവള്ളി നന്ദിയും പറഞ്ഞു.

നസീര്‍ തുണ്ടില്‍, ജബ്ബാര്‍ ആലപ്പുഴ (ICF പ്രസിഡന്റ്), അബ്ദുള്‍ കരീം ഖാസിമി, ജാഫര്‍ കൊടിഞ്ഞി (ICF ജുബൈല്‍ ജനറല്‍ സെക്രട്ടറി), സലീം പട്ടുവം, ഉബൈദ് സഖാഫി, മുന്‍ ഇന്ത്യന്‍ എംബസി സ്‌കൂള്‍ ജഠഅ ചെയര്‍മാന്‍ അബ്ദുറഹൂഫ് പാലക്കോട്, ശിഹാബ് മാങ്ങാടന്‍ (ഗള്‍ഫ് മാധ്യമം), റഹൂഫ് പാലേരി, നൗഫല്‍ ചിറയില്‍, ഇബ്രാഹിം അംജദി തുടങ്ങിയ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026