l o a d i n g

ഗൾഫ്

മോഷണവും അഴിമതിയും മുഖമുദ്രയാക്കിയ സര്‍ക്കാരിനെതിരെ വിധിയെഴുതുക -ജിദ്ദ പ്രവാസി യുഡിഎഫ് കണ്‍വന്‍ഷന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 6, 2025

ജിദ്ദ: ഭരണരംഗത്തെ പരാജയവും നിലച്ചുപോയ വികസനവും ജന മനസുകളില്‍ പിണറായി സര്‍ക്കാരിനെതിരില്‍ ശക്തമായ വികാരം സൃഷ്ടിച്ചിരിക്കുകയാണെന്നും, ഈ വികാരം സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായി പ്രതിഫലിക്കുമെന്നും ജിദ്ദ പ്രവാസി യു.ഡി.എഫ് തിരഞ്ഞെടുപ്പ് നേതൃ സംഗമത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി മോഷണം ഉള്‍പ്പെടെ, അടുത്തിടെ പുറത്തുവന്ന വിവിധ അഴിമതിയും കവര്‍ച്ചകളും സര്‍ക്കാരിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതായും, ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ ഭരണകക്ഷി നേതാക്കളുമായി ബന്ധപ്പെട്ട തെളിവുകള്‍ വെളിവാകുന്നുവെന്നും യോഗത്തില്‍ വക്താക്കള്‍ ആരോപിച്ചു.

അന്യായമായ നികുതി വര്‍ധനയും നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനയും സാധാരണ ജനങ്ങളുടെ ജീവിതം കടുത്ത ബുദ്ധിമുട്ടിലാക്കിയതായി നേതാക്കള്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത കടബാധ്യത വരുത്തി വെച്ച് സംസ്ഥാനത്ത് സാമ്പത്തിക ശൂന്യതയും ഭരണപരമായ അനിശ്ചിതത്വവും ശക്തമാകുന്നു.

ഭരണം നഷ്ടമാകുമോ എന്ന ഭീതിയില്‍ സി.പി.എം ആര്‍.എസ്.എസ് ബിജെപി രഹസ്യ ബാന്ധവങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുന്നു. സംഘ് പരിവാര്‍ അജണ്ടകളുടെ നടപ്പാക്കല്‍ സംവിധാനമായി കേരളം മാറിയിരിക്കുകയാണെന്ന് ആരോപിച്ച നേതാക്കള്‍, ഇതു സംസ്ഥാനത്തിന്റെ മതേതര സങ്കല്‍പവും മതസൗഹാര്‍ദ്ദവും സാമൂഹിക ഐക്യവും തകര്‍ക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. .

കണ്‍വന്‍ഷന്‍ കെഎംസിസി ആക്ടിംഗ് പ്രസിഡണ്ട് സി. കെ. റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി യു.ഡി.എഫ് കമ്മിറ്റി ചെയര്‍മാന്‍ ഹക്കീം പാറക്കല്‍ അധ്യക്ഷത വഹിച്ചു. അസ്ഹാബ് വര്‍ക്കല, നാസര്‍ മച്ചിങ്ങല്‍, അലി തേക്കുതോട്, സാബില്‍ മമ്പാട്, അഷ്റഫ് അഞ്ചാലന്‍, അഷ്റഫ് താഴേക്കോട്, സഹീര്‍ മാഞ്ഞാലി, അനില്‍കുമാര്‍ പത്തനംതിട്ട, നാണി മാസ്റ്റര്‍, ഇബ്രാഹിം കൊല്ലി, നാസര്‍ കോഴിത്തൊടി, നസീറുദ്ദീന്‍ ആലപ്പുഴ, നസീര്‍ പെരുമ്പിലാ, നിതേഷ് കാസര്‍ഗോഡ്, സക്കറിയ്യ ആറളം, നാസര്‍ വയനാട്, മജീദ് പുകയൂര്‍, അയ്യൂബ് പന്തളം, ജലാല്‍ തേഞ്ഞിപ്പലം, ഷഹീന്‍ പാലക്കാട്, എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. പ്രവാസി യു.ഡി.എഫ് കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനര്‍ വി.പി. മുസ്തഫ സ്വാഗതവും നൗഷാദ് ചാലിയാര്‍ നന്ദിയും പറഞ്ഞു.

ഫോട്ടോ: പ്രവാസി യുഡിഎഫ് കണ്‍വെന്‍ഷന്‍ ജിദ്ദ കെഎംസിസി ആക്ടിംഗ് പ്രസിഡണ്ട് സി കെ റസാക്ക് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026