l o a d i n g

കേരള

മഞ്ജുവാര്യര്‍ക്കും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥക്കുമെതിരെ ഒളിയമ്പുമായി ദിലീപ്, കുറ്റ വിമുക്തനാക്കിയ ശേഷമുള്ള ആദ്യ പ്രതികരണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 8, 2025

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന മഞ്ജുവാര്യരുടെ വാക്കിനെ തുടര്‍ന്നാണ് അന്വേഷണം നടന്നതെന്നും മുഖ്യപ്രതിയെ കൂട്ടുപിടിച്ച് പൊലീസ് കള്ളക്കഥയുണ്ടാക്കുകയായിരുന്നുവെന്നും കോടതി കുറ്റ വിമുക്തനാക്കിയ ശേഷം പുറത്തിറങ്ങിയ ദിലീപ് പറഞ്ഞു.

പൊലീസിന്റെ കള്ളക്കഥ തകര്‍ന്നെന്ന് വ്യക്തമാക്കിയ ദിലീപ് ശരിക്കും ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്നും ആരോപിച്ചു. ചില മാധ്യമങ്ങളെ കൂട്ട് പിടിച്ച് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥ കുപ്രചാരണം നടത്തിയെന്നും ദിലീപ് ആരോപിച്ചു. അതിനായി മുഖ്യപ്രതിയെ കൂട്ടുപിടിച്ച് പൊലീസ് സംഘം കള്ളക്കഥ മെനഞ്ഞെടുത്തു. പൊലീസ് സംഘം അവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന മാധ്യമങ്ങളെയും കൂട്ടുപിടിച്ച് കള്ളക്കഥ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഇന്ന് കോടതിയില്‍ പൊലീസുണ്ടാക്കിയ ആ കള്ളക്കഥകളെല്ലാം പൊളിഞ്ഞു. ഈ കേസില്‍ എന്നെ പ്രതിയാക്കാനാണ് യഥാര്‍ഥത്തില്‍ ഗൂഢാലോചന നടന്നത്. തന്റെ ജീവിതം, കരിയര്‍ അങ്ങനെയെല്ലാം തകര്‍ക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എനിക്ക് വേണ്ടി പ്രാര്‍ഥിച്ച, കൂടെനിന്ന കുടുംബങ്ങളോടും കൂട്ടുകാരോടും അഭിഭാഷകരോടും നന്ദിയുണ്ടെന്നും ദിലീപ് പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കുറ്റവിമുക്തനായതോടെ ആഹ്ലാദ പ്രകടനം നടത്തി ആരാധകര്‍. നമ്പി നാരായണന് ശേഷം ഏറ്റവും വേട്ടയാടല്‍ നേരിട്ടത്ത് ദിലീപിനെന്ന് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ പറഞ്ഞു. സത്യം ജയിച്ചു എന്ന് ആരാധാകര്‍ വ്യക്തമാക്കി. കോടതി വളപ്പിലും ദിലീപിന്റെ വീടിന് മുന്നിലും ലഡു വിതരണം നടത്തുകയും കേക്ക് മുറിക്കുകയും ചെയ്തു. ദിലീപിന്റെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ചു.

Latest News

ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി,  സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി, സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
September 24, 2026
മുട്ടുമടക്കില്ല; ട്രംപിന്റെ  ഭീഷണിക്ക് ഇറാന്റെ മറുപടി
മുട്ടുമടക്കില്ല; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
September 24, 2026
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026