l o a d i n g

ഗൾഫ്

ഏറെ സവിശേഷതകളുമായി ജിദ്ദയില്‍ പ്രവാസി സാഹിത്യോത്സവ് വീണ്ടും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 11, 2025

ജിദ്ദ - പ്രവാസലോകത്തെ പ്രമുഖ വാര്‍ഷിക സാഹിത്യമേളയായ 'പ്രവാസി സാഹിത്യോത്സവി'ന്റെ പതിനഞ്ചാം പതിപ്പ് ജിദ്ദയില്‍ അരങ്ങേറുന്നു. പതിവില്‍നിന്ന് വ്യത്യസ്തമായി രണ്ടു സോണുകളായാണ് ഇത്തവണ മേള നടക്കുന്നതെന്ന് കലാലയം സാംസ്‌കാരിക വേദി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജിദ്ദ സിറ്റി സോണ്‍ സാഹിത്യോത്സവ് ഡിസംബര്‍ 26-നും ജിദ്ദ നോര്‍ത്ത് സോണ്‍ സാഹിത്യോത്സവ് 2026 ജനുവരി രണ്ടിനുമാണ് നടക്കുക.

ജിദ്ദയിലെ സഫ, ബവാദി, അനക്കിഷ്, ഹിറ, മഹ്ജര്‍, ഷറഫിയ, ബലദ്, ബഹ്‌റ, സുലൈമാനിയ, ഖുമ്ര തുടങ്ങി 12 സെക്ടറുകളില്‍ നിന്നായി പ്രൈമറി, ജൂനിയര്‍, സെക്കന്ററി, സീനിയര്‍ വിഭാഗങ്ങളിലായി 600 പ്രതിഭകളുടെ മത്സരവും ജിദ്ദയിലെ പ്രമുഖ കാമ്പസുകളെ പ്രതിനിധീകരിച്ചു കാമ്പസ് മത്സരവും നടക്കും. മാപ്പിളപ്പാട്ട്, ദഫ്മുട്ട്, ഇംഗ്ലീഷ്, മലയാളം പ്രസംഗങ്ങള്‍, കവിതാ പാരായണം തുടങ്ങിയ ജനപ്രിയ ഇനങ്ങള്‍ക്കൊപ്പം, വൈജ്ഞാനിക പ്രാധാന്യമുള്ള രിസാല റിവ്യൂ, ലെറ്റര്‍ ടു ദി എഡിറ്റര്‍, പ്രബന്ധ രചന എന്നിവയും മത്സര ഇനങ്ങളാണ്. സോഷ്യല്‍ ട്വീറ്റ്, അറബിക് കാലിഗ്രാഫി, കൊളാഷ്, സ്‌പോട്ട് മാഗസിന്‍, കവിതാ രചന, കഥാ രചന, ഹൈക്കു തുടങ്ങിയ 94 ഇനങ്ങളും മത്സരങ്ങളുടെ മാറ്റുകൂട്ടും.

പതിനഞ്ചാം എഡിഷന്റെ ഭാഗമായി ഭിന്നശേഷിക്കാരായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന 'സ്‌നേഹോത്സവം', പ്രവാസ തിരക്കുകള്‍ക്കിടയില്‍ കലയെ സ്‌നേഹിക്കുന്നവര്‍ക്കായി 'കലോത്സാഹം', സ്ത്രീകള്‍ക്കായി 'ഒരിടത്ത്' എന്നീ പ്രത്യേക സെഷനുകളും ഇത്തവണത്തെ സവിശേഷതയാണ്. ലേബര്‍ ക്യാമ്പുകളിലും ബൂഫിയ, ബഖാല തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തിക്കുന്ന കലാകാരന്മാരായ പ്രവാസികളുടെ സര്‍ഗാത്മകത പങ്കുവെക്കുകയാണ് കലോത്സാഹത്തിലൂടെ ലക്ഷ്യമിടുന്നത്. സോണ്‍ മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ മക്കയില്‍ നടക്കുന്ന സൗദി വെസ്റ്റ് നാഷനല്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കും.

യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക തുടങ്ങി 24-ഓളം രാഷ്ട്രങ്ങളില്‍ പ്രവാസി സാഹിത്യോത്സവുകള്‍ നടക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയ മലയാളിക്കൊപ്പം അവരുടെ സര്‍ഗാത്മകതയേയും ലോകത്തെ പരിചയപ്പെടുത്തുകയാണ് സാഹിത്യോത്സവം ലക്ഷ്യം വെക്കുന്നതെന്നും അവര്‍ പറഞ്ഞു.

മുഹ്‌സിന്‍ സഖാഫി അഞ്ചച്ചവടി, യാസര്‍ അറഫാത്ത് എ.ആര്‍ നഗര്‍, റഫീഖ് കൂട്ടായി, മുഹമ്മദ് ശംസാദ് അങ്ങാടിപ്പുറം അബൂബക്കര്‍ സിദ്ധീഖ് വലിയപറമ്പ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026