l o a d i n g

ഗൾഫ്

ദല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്: പ്രധാനമന്ത്രിയുടെ വിദേശ യാത്ര വൈകി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 15, 2025

ന്യൂദല്‍ഹി - പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജോര്‍ദാന്‍, എത്യോപ്യ, ഒമാന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള പര്യടനം ദല്‍ഹി വിമാനത്താവളത്തിലെ കനത്ത മൂടല്‍മഞ്ഞ് കാരണം വൈകി. രാവിലെ 8.30-ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ്, കാഴ്ചാപരിധി കുറഞ്ഞതിനെ തുടര്‍ന്ന് വൈകിയത്.

ഈ സീസണിലെ ആദ്യത്തെ കനത്ത മൂടല്‍മഞ്ഞാണ് തിങ്കളാഴ്ച ദല്‍ഹി നഗരത്തെ പുതപ്പിച്ചത്. കാഴ്ചാപരിധി ഏതാണ്ട് പൂജ്യത്തോളമായി കുറഞ്ഞത് അതിരാവിലെ വാഹന ഗതാഗതത്തെയും സാരമായി ബാധിച്ചു. കാലാവസ്ഥാ വകുപ്പ് മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും, ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ താപനില 12 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു.

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ താറുമാറായതോടെ നിരവധി വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകി. സുരക്ഷിത സര്‍വീസുകള്‍ ഉറപ്പാക്കാന്‍ എയര്‍ലൈനുകള്‍ സമയക്രമം മാറ്റി.

'കനത്ത മൂടല്‍മഞ്ഞ് കാരണം വിമാന സര്‍വീസുകള്‍ക്ക് തടസ്സം നേരിടാന്‍ സാധ്യതയുണ്ട്. യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കുന്നതിന് ഞങ്ങള്‍ എല്ലാ പങ്കാളികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഏറ്റവും പുതിയ ഫ്‌ളൈറ്റ് വിവരങ്ങള്‍ക്കായി യാത്രക്കാര്‍ അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണം. അസൗകര്യമുണ്ടായതില്‍ ഖേദിക്കുന്നു- ദല്‍ഹി വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ജോര്‍ദാനില്‍നിന്നാണ് പ്രധാനമന്ത്രിയുടെ വിദേശപര്യടനം തുടങ്ങുക. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ ഇബ്ന്‍ അല്‍ ഹുസൈന്റെ ക്ഷണം സ്വീകരിച്ചാണ് യാത്ര. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ സന്ദര്‍ശനം ചരിത്രപരമാണെന്ന് മോദി പറഞ്ഞു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026