l o a d i n g

ഗൾഫ്

ജിസാനില്‍ 'ജല'യുടെ ജനകീയ ക്രിസ്മസ്-പുതുവത്സരാഘോഷം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 28, 2025

ജിസാന്‍: ജിസാന്‍ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (ജല) സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ ജിസാനിലെ പ്രവാസി മലയാളികള്‍ക്ക് പുതുവത്സരത്തിന്റെ ആഘോഷ ലഹരി പകര്‍ന്ന ജനകീയ ഉത്സവമായി മാറി. ക്രിസ്മസ് ട്രീയും ക്രിസ്മസ്‌കേക്കും സാന്തോക്‌ളോസ് അപ്പുപ്പനും ക്രിസ്മസ് കരോളും കലാവിരുന്നും സംഗീത നിശയും കോമഡി ഷോയും ഒപ്പനയും കോല്‍ക്കളിയും നൃത്യനൃത്തങ്ങളുമെല്ലാമായി ആഘോഷപരിപാടികള്‍ പ്രവാസികള്‍ക്ക് ആവേശം പകര്‍ന്നു. ജിസാന്‍ ഫുക്ക മറീന ആഡിറ്റോറിയത്തില്‍ നടന്ന ആഘോഷപരിപാടിയില്‍ ജല ട്രഷററും ജിസാന്‍ സര്‍വകലാശാല പ്രൊഫസറുമായ ഡോ.ജോ വര്‍ഗീസ് ക്രിസ്മസ്-പുതുവത്സര സന്ദേശം നല്‍കി. ചടങ്ങില്‍ ജല കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ഫൈസല്‍ മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു. ജല ജനറല്‍ സെക്രട്ടറി സലാം കൂട്ടായി, രക്ഷാധികാരി താഹ കൊല്ലേത്ത്, വൈസ് പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍, ഹര്‍ഷാദ് അമ്പയകുന്നുമ്മേല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്ര താരം ശ്രീനിവാസന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് രക്ഷാധികാരി കെ.മനോജ് കുമാര്‍ അനുസ്മരണം നടത്തി. ജലയുടെ 2026 ലെ അംഗത്വ കാമ്പയിന്‍ ഡോ.ലിന്‍ അനീഷിന് അംഗത്വം നല്‍കികൊണ്ട് താഹ കൊല്ലേത്തും ജല കലണ്ടര്‍ പ്രകാശനം ജബ്ബാര്‍ പാലക്കാട്, സാദിഖ് പരപ്പനങ്ങാടി എന്നിവര്‍ക്ക് കോപ്പി നല്‍കികൊണ്ട് സലാം കൂട്ടായിയും നിര്‍വഹിച്ചു. കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് ഡോ.രമേശ് മൂച്ചിക്കല്‍ സ്വാഗതവും സെക്രട്ടറി അനീഷ് നായര്‍ നന്ദിയും പറഞ്ഞു.

ഡോ.അനീസ് ജോസഫ്, ആന്റോ, പ്രീതി ജോര്‍ജ്ജ്, ഡോ.ജോസഫ്, ഗീത ജോ, സിന്‍ജോ എന്നിവരുടെ നേതൃത്വത്തിലുള്ള ഗായക സംഘം ക്രിസ്മസ് കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. മുസ്തഫ പൂവത്തിങ്കല്‍ സാന്തോക്‌ളോസായി വേഷമിട്ടു. അബ്ബാസ് പട്ടാമ്പി, ഡോ.രമേശ് മൂച്ചിക്കല്‍, സലിം മൈസൂര്‍, രശ്മി സത്യന്‍, പ്രവിത, ഡോ. അനീഷ് ജോസഫ്, അഭിലാഷ് കൊല്ലം, സുല്‍ഫി കാലിക്കറ്റ്, അന്തുഷ ചെട്ടിപ്പടി, റമീസ്, സുമയ്യ, കൃഷ, ലിംന ജിബ്സ്, ലൂക്കാസ് ലിജു എന്നിവര്‍ സംഗീത നിശയില്‍ ഗാനങ്ങള്‍ ആലപിച്ചു. തീര്‍ത്ഥ.പി.എസ്, സാധിക വിജീഷ്, സാന്‍വി, നൂറ ഫാത്തിമ, സാധ്വിക സൂരജ്, ഹയ ഫാത്തിമ, ഈതന്‍ ജോര്‍ജ്ജ്, സൈറ ജഹാംജീര്‍, നൂറ മറിയ ജിനു, സയാന്‍ ജഹാംഗീര്‍, ഇവലിന്‍ ജോര്‍ജ്ജ്, സീറ റിച്ചു ജിനു, എലീന ജോര്‍ജ്ജ്, ഇറാന ആന്‍ സിന്‍ജോ, ട്രീന ജോബിന്‍, നീറ ആന്‍ സിന്‍ജോ എന്നിവര്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ ആഘോഷ പരിപാടികള്‍ക്ക് നിറം പകര്‍ന്നു. ഹയ ഫാത്തിമയും സംഘവും അവതരിപ്പിച്ച ഒപ്പനയും സുള്‍ഫി കാലിക്കറ്റും സംഘവും അവതരിപ്പിച്ച കോല്‍ക്കളിയും പുരുഷന്മാരുടെ ഒപ്പനയും ഏറെ ഹൃദ്യമായി. ഫ്ളവേഴ്സ് ചാനല്‍ കോമഡി ഉത്സവ് ഫെയിം ഫൈസല്‍ പെരുമ്പാവൂരും ഗോകുല്‍ കോഴിക്കോടും അവതരിപ്പിച്ച മിമിക്സ് മസാല കാണികളില്‍ ചിരിപടര്‍ത്തി. ജല മീഡിയ വിഭാഗം ചെയര്‍മാന്‍ ഹര്‍ഷാദ് അമ്പയകുന്നുമ്മേല്‍ അവതാരകനായിരുന്നു. ജല സമ്മാന പദ്ധതിയിലെ വിജയികള്‍ക്കും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ക്കും ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ജിസാനിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവാസി മലയാളികളും കുടുംബങ്ങളും ഒത്തുചേര്‍ന്ന ആഘോഷപരിപാടികള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജിസാനിലെ വിവിധ സംഘടനാ ഭാരവാഹികളും പ്രവര്‍ത്തകരും മറ്റു സംസ്ഥാങ്ങളിലെ ഇന്ത്യന്‍ സമൂഹവും ആഘോഷപരിപാടികളില്‍ പങ്കുചേര്‍ന്നു. സലിം മൈസൂര്‍, ജബ്ബാര്‍ പാലക്കാട്, ജോര്‍ജ് തോമസ്, സഹല്‍ എ.കെ.പി, സാദിഖ് പരപ്പനങ്ങാടി, ബാലന്‍ കൊടുങ്ങല്ലൂര്‍, ഹക്കീം, ജമാല്‍ കടലുണ്ടി, നൗഷാദ് പുതിയതോപ്പില്‍, അഷ്റഫ് പാണ്ടിക്കാട്, ഷാജി ഷാജഹാന്‍, ഷെല്‍ജന്‍, ഷിഹാബ് കരുനാഗപ്പള്ളി, യാസര്‍ പരപ്പനങ്ങാടി, സെമീര്‍ പരപ്പനങ്ങാടി, കണ്ണന്‍, മനോജ്, കോശി വര്‍ഗീസ്, അഭിലാഷ്, ഹരിദാസ്, മോഹന്‍ദാസ്, ജോജോ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഫോട്ടോ: ജിസാനില്‍ 'ജല' സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സരാഘോഷത്തില്‍ ജല ട്രഷററും ജിസാന്‍ സര്‍വകലാശാല പ്രൊഫസറുമായ ഡോ. ജോ വര്‍ഗീസ് പുതുവത്സര സന്ദേശം നല്‍കി സംസാരിക്കുന്നു.

Photo

Latest News

സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ച് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ
സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ച് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ
September 24, 2026
സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
September 24, 2026
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
September 24, 2026
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി,  സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി, സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
September 24, 2026
മുട്ടുമടക്കില്ല; ട്രംപിന്റെ  ഭീഷണിക്ക് ഇറാന്റെ മറുപടി
മുട്ടുമടക്കില്ല; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
September 24, 2026
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026