l o a d i n g

ഗൾഫ്

എയര്‍ ഇന്ത്യയും സൗദിയയും കൈകോര്‍ക്കുന്നു; പ്രവാസികള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ നാട്ടിലെത്താം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 16, 2026

റിയാദ്: വിമാന യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും വിപുലമായ യാത്രാ റൂട്ടുകളും വാഗ്ദാനം ചെയ്ത് എയര്‍ ഇന്ത്യയും സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയയും തമ്മില്‍ 'കോഡ്ഷെയര്‍' കരാറില്‍ ഒപ്പുവെച്ചു. ഇതോടെ സൗദിയിലെ ഉള്‍നാടന്‍ നഗരങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതല്‍ സുഗമമാകും.

ഒരു വിമാനക്കമ്പനിയുടെ ടിക്കറ്റില്‍ തന്നെ രണ്ട് എയര്‍ലൈനുകളുടെയും സേവനം ഉപയോഗപ്പെടുത്തി യാത്ര ചെയ്യാം. പുറപ്പെടുന്ന നഗരത്തില്‍ നിന്ന് നല്‍കുന്ന ബാഗേജ് ഇടയ്ക്ക് മാറിക്കയറുന്ന വിമാനത്താവളങ്ങളില്‍ വീണ്ടും ചെക്ക്-ഇന്‍ ചെയ്യേണ്ടതില്ല. അന്തിമ ലക്ഷ്യസ്ഥാനത്ത് ബാഗേജ് നേരിട്ടെത്തും. മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങള്‍ വഴി കൊച്ചി ഉള്‍പ്പെടെ ഇന്ത്യയിലെ 15-ലധികം നഗരങ്ങളിലേക്ക് സൗദിയ യാത്രക്കാര്‍ക്ക് ഇനി എളുപ്പത്തില്‍ എത്താം. എയര്‍ ഇന്ത്യയില്‍ ജിദ്ദയിലോ റിയാദിലോ എത്തുന്നവര്‍ക്ക് സൗദിയ വിമാനങ്ങളില്‍ ദമ്മാം, മദീന, അബഹ, ഖസീം, ജിസാന്‍, തായിഫ് തുടങ്ങിയ നഗരങ്ങളിലേക്ക് തടസ്സമില്ലാതെ തുടര്‍യാത്ര ചെയ്യാം.

എന്താണ് കോഡ്ഷെയറിങ്? രണ്ടോ അതിലധികമോ എയര്‍ലൈനുകള്‍ തമ്മിലുള്ള വാണിജ്യ കരാറാണിത്. ഇതുപ്രകാരം ഒരു എയര്‍ലൈനിന്റെ ടിക്കറ്റുകള്‍ മറ്റൊരു എയര്‍ലൈന്‍ സ്വന്തം ഫ്ളൈറ്റ് നമ്പറും കോഡും ഉപയോഗിച്ച് വില്‍ക്കും. വിമാനം ഓടിക്കുന്ന എയര്‍ലൈനിനെ 'ഓപറേറ്റിങ് കാരിയര്‍' എന്നും ടിക്കറ്റ് വില്‍ക്കുന്ന കമ്പനിയെ 'മാര്‍ക്കറ്റിങ് കാരിയര്‍' എന്നും വിളിക്കുന്നു. വിമാനം വൈകിയാലോ റദ്ദാക്കിയാലോ ഉള്ള പ്രാഥമിക ഉത്തരവാദിത്തം വിമാനം പറത്തുന്ന ഓപറേറ്റിങ് കാരിയര്‍ക്കായിരിക്കും.

നിലവില്‍ ലോകമെമ്പാടുമുള്ള വിമാനക്കമ്പനികളുമായി സൗദിയക്ക് 25 കോഡ്ഷെയര്‍ കരാറുകളുണ്ട്. ഇതുവഴി നൂറിലധികം അന്താരാഷ്ട്ര നഗരങ്ങളിലേക്ക് തങ്ങളുടെ യാത്രക്കാര്‍ക്ക് ആക്സസ് നല്‍കാന്‍ സൗദിയക്ക് സാധിക്കുന്നു. പുതിയ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ സൗദി-ഇന്ത്യ സെക്ടറില്‍ യാത്ര ചെയ്യുന്ന പ്രവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും സമയം ലാഭിക്കാനും യാത്രാക്ലേശം കുറയ്ക്കാനും സാധിക്കും.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026