l o a d i n g

ഗൾഫ്

'ന്യൂ ഗാസ' പദ്ധതിയുമായി അമേരിക്കന്‍ പ്രതിനിധികള്‍ ഇസ്രായേലില്‍; റഫാ അതിര്‍ത്തി തുറക്കാന്‍ സമ്മര്‍ദ്ദം

Thumbnail
Publisher By     BY - DESK
January 25, 2026

ടെല്‍ അവീവ്: ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനായുള്ള 'ന്യൂ ഗാസ' പദ്ധതികളുമായി യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാറെദ് കുഷ്‌നറും ഇസ്രായേലിലെത്തി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തുന്ന ഇവര്‍, തടസ്സങ്ങളില്ലാതെ റഫാ അതിര്‍ത്തി തുറക്കുന്നതിനായി സമ്മര്‍ദ്ദം ചെലുത്തുകയാണ്.

ഇന്ന് നടക്കാനിരിക്കുന്ന ഇസ്രായേല്‍ സുരക്ഷാ കാബിനറ്റ് യോഗത്തിന് മുന്നോടിയായി ശനിയാഴ്ചയാണ് ഇവര്‍ ഇസ്രായേലിലെത്തിയത്. ഗാസയുടെ ഭാവി സംബന്ധിച്ച നിര്‍ണ്ണായക ചര്‍ച്ചകളാണ് ഇവരുടെ സന്ദര്‍ശന ലക്ഷ്യമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാഴ്ചപ്പാടനുസരിച്ച് ഗാസയെ പൂര്‍ണ്ണമായും പുനര്‍നിര്‍മ്മിക്കുക എന്നതാണ് പദ്ധതി. ആധുനിക റെസിഡന്‍ഷ്യല്‍ ടവറുകള്‍, ഡാറ്റാ സെന്ററുകള്‍, ബീച്ച് റിസോര്‍ട്ടുകള്‍ എന്നിവയുള്‍പ്പെടെയുള്ള അത്യാധുനിക നഗരമായി ഗാസയെ മാറ്റാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

ഗാസയിലെ രണ്ട് ദശലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ ഏക പുറംലോക മാര്‍ഗമായ റഫാ അതിര്‍ത്തി ഈ ആഴ്ച തന്നെ തുറക്കാന്‍ അമേരിക്ക ആവശ്യപ്പെടുന്നു. കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് ഈ നീക്കം.

കൊല്ലപ്പെട്ട അവസാന ഇസ്രായേല്‍ സൈനികന്‍ റാന്‍ ഗോയിലിയുടെ മൃതദേഹം തിരികെ ലഭിക്കാതെ റഫാ അതിര്‍ത്തി തുറക്കില്ലെന്ന നിലപാടിലായിരുന്നു ഇസ്രായേല്‍. എന്നാല്‍, മൃതദേഹം കണ്ടെത്താന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തുകൊണ്ട് അതിര്‍ത്തി തുറക്കാന്‍ അമേരിക്ക ഇസ്രായേലിനോട് ആവശ്യപ്പെട്ടു.

ഗാസയുടെ ഭരണം താല്ക്കാലികമായി നിര്‍വ്വഹിക്കുന്നതിന് അമേരിക്കയുടെ പിന്തുണയുള്ള ഫലസ്തീന്‍ സാങ്കേതിക സമിതി നിലവില്‍ വന്നിട്ടുണ്ട്. അലി ഷാത്ത് ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഗാസയിലെ ഭരണനിര്‍വ്വഹണ കൗണ്‍സിലില്‍ തുര്‍ക്കിയെയും ഖത്തറിനെയും ഉള്‍പ്പെടുത്താനുള്ള നീക്കത്തെ ഇസ്രായേല്‍ ശക്തമായി എതിര്‍ക്കുകയാണ്.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026