മഞ്ചേരി: പുല്ലഞ്ചേരി എ എം എല്‍ പി സ്‌കൂളിന്റെ 99-ാം വാര്‍ഷികാഘോഷ പരിപാടികളും യാത്രയയപ്പ് സമ്മേളനവും മഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വല്ലാഞ്ചിറ അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് മാസ്റ്റര്‍ സ്വാഗതം പറയുകയും PTA പ്രസിഡന്റ് ജാഫര്‍ എംപി അധ്യക്ഷത വഹിക്കുകയും ചെയ്തു.
ഈ അധ്യയന വര്‍ഷത്തില്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ മനോജ് മാസ്റ്ററുടേയും സീനിയര്‍ അധ്യാപിക റീനാമ്മ ടീച്ചറുടെയും യാത്രയയപ്പിനും വേദി സാക്ഷിയായി. പൊതുജനങ്ങളും വിവിധ സംഘടനകളും ഉപഹാരങ്ങള്‍ സമര്‍പ്പിക്കുകയും അധ്യാപകര്‍ നന്ദി പ്രസംഗം നടത്തുകയും ചെയ്തു.
പരിപാടിയില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാനിബ ഫൈസല്‍, സ്റ്റേഡിയം വാര്‍ഡ് കൗണ്‍സിലര്‍ സുലൈഖ ജലീല്‍ കുരിക്കള്‍ പുല്ലഞ്ചേരി വാര്‍ഡ് കൗണ്‍സിലര്‍ കെഎം ഹുസൈന്‍ ആനക്കയം പഞ്ചായത്ത് മെമ്പര്‍മാരായ സാഹിറ നിസാര്‍, ജാഫര്‍ കാരാത്തൊടി പുല്ലഞ്ചേരി എഎംഎല്‍പി സ്‌കൂള്‍ മാനേജര്‍ ടിഎം കുട്ടിപ്പ, എംടിഎ പ്രസിഡന്റ് രാധിക, സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് റയാന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു ഷംല ടീച്ചര്‍ നന്ദി പറഞ്ഞു.
പുല്ലഞ്ചേരിയിലെ വിവിധ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പരിപാടിയുടെ ഭാഗമായി.
Related News