l o a d i n g

ഗൾഫ്

മാനവിക സന്ദേശമുയര്‍ത്തി മര്‍കസ് റിയാദ് ഗ്രാന്‍ഡ് ഇഫ്താര്‍ സംഗമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 3, 2026

റിയാദ്: ദൈവിക സൃഷ്ടിപ്പിലെ വൈവിധ്യങ്ങളെ തിരിച്ചറിഞ്ഞ് ബഹുസ്വരതയുടെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനുള്ള പ്രേരണയാണ് വിശുദ്ധ റമദാന്‍ നല്‍കുന്നതെന്ന് മര്‍കസ് റിയാദ് ഗ്രാന്‍ഡ് ഇഫ്താര്‍ സംഗമം അഭിപ്രായപ്പെട്ടു. റിയാദ് അല്‍നൂര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പ്രൗഢമായ സംഗമം മര്‍കസ് ജനറല്‍ മാനേജരും ഹജ്ജ് കമ്മിറ്റി അംഗവുമായ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.

സ്രഷ്ടാവിന്റെ സൃഷ്ടികളോട് കാണിക്കുന്ന കാരുണ്യത്തിലാണ് ദൈവപ്രീതി കുടികൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഗതികളോടും അനാഥരോടും ദയ കാണിക്കുകയും സഹജീവികളോട് സഹിഷ്ണുതയോടെ പെരുമാറുകയും ചെയ്യുമ്പോഴാണ് നാം ദൈവകാരുണ്യത്തിന് അര്‍ഹരാകുന്നത്. ലഭിച്ച സമ്പദ്സമൃദ്ധിയില്‍ അഹങ്കരിക്കാതെ പാവപ്പെട്ടവരുടെ കഷ്ടപ്പാടുകളില്‍ സാന്ത്വനമേകാന്‍ റമദാന്‍ അവസരമൊരുക്കണം. പ്രകൃതിവിഭവങ്ങളുടെ സംരക്ഷകരാകാന്‍ വിശ്വാസികള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേവലം അന്നപാനീയങ്ങള്‍ ഉപേക്ഷിക്കല്‍ മാത്രമല്ല വ്രതമെന്നും, തിന്മകളെ വെടിഞ്ഞ് നന്മകളെ ഉള്‍ക്കൊള്ളാനും സഹജീവികളുടെ പ്രയാസങ്ങള്‍ തിരിച്ചറിയാനുമുള്ള പരിശീലനമാണ് നോമ്പിന്റെ അന്തസത്തയെന്നും അദ്ദേഹം വ്യക്തമാക്കി.

മര്‍കസ് റിയാദ് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ നാസര്‍ അഹ്സനി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ശിഹാബുദ്ധീന്‍ മുത്തന്നൂര്‍ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. ഐ.സി.എഫ് റിയാദ് റീജിയന്‍ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി, അബ്ദുല്‍ റഷീദ് ബാഖവി തുടങ്ങിയവര്‍ സംസാരിച്ചു.

സമൂഹത്തിന്റെ നാനാതുറകളിലുള്ള രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത സംഗമത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. അബ്ദുല്‍ റഹ്‌മാന്‍ സഖാഫി ചെമ്പ്രശ്ശേരി, കബീര്‍ ചേളാരി, മജീദ് ഹാജി എടയന്നൂര്‍, മുജീബ് കാലടി, അബ്ദുല്‍ അസീസ് പാലൂര്‍, ബഷീര്‍ മാസ്റ്റര്‍ നാദാപുരം, ഇബ്രാഹിം കരീം, ലുക്മാന്‍ പാഴൂര്‍, അബ്ദുല്‍ സലാം വടകര, ഉമര്‍ പന്നിയൂര്‍, ജാബിര്‍ അലി പത്തനാപുരം, ഫൈസല്‍ മമ്പാട്, ജബ്ബാര്‍ കുനിയില്‍, ഹസൈനാര്‍ ഹാറൂനി, ശാക്കിര്‍ കൂടാളി, സജീദ് മാട്ട, അക്ബര്‍ കുനിയില്‍, മുനീര്‍ കൊടുങ്ങല്ലൂര്‍, ബഷീര്‍ മിസ്ബാഹി, അബ്ദുല്‍ റഹ്‌മാന്‍ സഖാഫി ബദിയ, സാദിഖ് മേല്‍മുറി, സമദ് മാവൂര്‍, മുജീബ് അണ്ടോണ, സിറാജ് വേങ്ങര തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

മര്‍കസ് റിയാദ് കമ്മിറ്റി സെക്രട്ടറി ഫസല്‍ കുട്ടശ്ശേരി സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ മന്‍സൂര്‍ പാലത്ത് നന്ദിയും പറഞ്ഞു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026