റിയാദ്: സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം വിളിച്ചോതി വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) റിയാദ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സൗഹൃദ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. റിയാദ് സുലൈയിലെ ഒയാസിസ് ഇസ്തിറാഹില്‍ നടന്ന സംഗമത്തില്‍ റിയാദിലെ വിവിധ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, സന്നദ്ധ സംഘടനകളിലെ പ്രതിനിധികളടക്കം നിരവധി പേര്‍ പങ്കെടുത്തു. പരസ്പര സൗഹൃദം പുതുക്കാനും മാനവികതയുടെ സന്ദേശം പങ്കുവെക്കാനും സംഗമം വേദിയായി.
പ്രോഗ്രാം ചെയര്‍മാന്‍ അന്‍സാര്‍ കൊടുവള്ളി, കണ്‍വീനര്‍ റിസ്വാന്‍ പട്ടാമ്പി എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി. വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ പ്രസിഡന്റ് ബിന്യാമിന്‍ ബില്‍റു, സെക്രട്ടറി റിയാസ് വണ്ടൂര്‍, ട്രഷറര്‍ സനു മാവേലിക്കര എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
ബഷീര്‍ കരോളം, നൗഷാദ് ആലുവ, കബീര്‍ പട്ടാമ്പി, ഡൊമിനിക് സാവിയോ, നിസാര്‍ പള്ളികശ്ശേരി, അഞ്ജു അനിയന്‍, ബിജു സ്‌കറിയ, വല്ലി ജോസ്, റിസ്വാന ഫൈസല്‍, മിനുജ മുഹമ്മദ്, ഷംനാസ് അയൂബ്, ഉമറലി അക്ബര്‍, സാജിദ്, സനീഷ് നസീര്‍, രാഹുല്‍ രവീന്ദ്രന്‍, മജീദ് പൂളക്കാടി, സൗമ്യ തോമസ്, സബ്രിന്‍ ഷംനാസ്, ഷാഹിന തിയ്യാട്ടില്‍, അന്‍വര്‍, ജോസ് കടമ്പനാട്, സഫീറലി, എല്‍ദോ വയനാട്, അഷ്റഫ്, ഷാഫി നിലമ്പൂര്‍, സഞ്ജു, ഷാല്‍ബിന്‍, സാജിദ, ഷമീന അന്‍സാര്‍, ആസിഫ് തുടങ്ങി വിവിധ ഭാരവാഹികളും പ്രവര്‍ത്തകരും ഇഫ്താര്‍ വിരുന്നിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
Related News