ജിദ്ദ: മലപ്പുറം ജില്ലാ കെ.എം.സി.സി ജിദ്ദയിലെ എലഗന്റ് പാര്‍ക്കില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ആയിരത്തി എണ്ണൂറിലധികം ആളുകള്‍ പങ്കെടുത്ത പരിപാടി ജിദ്ദയില്‍ ഈ വര്‍ഷം സംഘടിപ്പിക്കപ്പെട്ടവയില്‍ വെച്ച് ഏറ്റവും വലിയ സംഗമങ്ങളിലൊന്നായി മാറി.
വേള്‍ഡ് കെ.എം.സി.സി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇസ്മയില്‍ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് സ്വാഗതം ആശംസിച്ചു. നാസര്‍ വെളിയങ്കോട്, വി.പി. മുസ്തഫ, സി.കെ. റസാഖ് മാസ്റ്റര്‍, നാസര്‍ മച്ചിങ്ങല്‍, മജീദ് കോട്ടീരി, അഷ്‌റഫ് അഞ്ചാലന്‍, അയ്യൂബ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. അഷ്‌റഫ് മുല്ലപ്പള്ളി കുടുംബ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു.
ഇല്ല്യാസ് കല്ലിങ്ങല്‍, കെ.കെ. മുഹമ്മദ്, സലിം മമ്പാട്, സൈതലവി പുളിയങ്കോട്, യാസിദ് തിരൂര്‍, മജീദ് കള്ളിയില്‍, മുസ്തഫ കോഴിശ്ശേരി, നൗഫല്‍ ഉള്ളാന്‍, ഉനൈസ് കരുമ്പില്‍, ഹംദാന്‍ ബാബു, റംസീന പള്ളിപറമ്പന്‍, സുഹൈല തേറമ്പത്ത്, ഷഫീദ എന്‍., സന്‍ഹ ബഷീര്‍, ഇര്‍ഷാദ, ഖദീജ, സലീന, ആഷിഫ, ശബ്‌ന, സാബിര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അബു കട്ടുപ്പാറ നന്ദി പറഞ്ഞു.
Related News