l o a d i n g

ഗൾഫ്

ജിസാന്‍ കെ.എം.സി.സി 24-ാമത് മെഗാ ഇഫ്താര്‍ വിരുന്ന് ശ്രദ്ധേയമായി

Thumbnail
Publisher By     BY - DESK
March 7, 2026

ജിസാന്‍: സൗഹാര്‍ദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പങ്കുവെക്കലിന്റെയും പ്രസക്തി ഊന്നിപ്പറഞ്ഞുകൊണ്ട് കെ.എം.സി.സി ജിസാന്‍ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച 24-ാമത് മെഗാ ഇഫ്താര്‍ വിരുന്ന് ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി.

ഒത്തുചേരലിന്റെ അനുകരണീയ മാതൃകയാണ് കെ.എം.സി.സി മുന്നോട്ടുവെക്കുന്നതെന്ന് സംഗമം ഉദ്ഘാടനം ചെയ്ത ഹത്തീന്‍ ക്ലബ് ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഹമ്മദ് ഹസന്‍ അല്‍ സഹ്ലി അഭിപ്രായപ്പെട്ടു.

കെ.എം.സി.സി ജിസാന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഖാലിദ് പട്‌ല സ്വാഗതം ആശംസിച്ചു. ജിസാന്‍ കെ.എം.സി.സി സംഘടിപ്പിച്ച 'അഹ്ലന്‍ ജിസാന്‍' ഫാമിലി ഇവന്റിന്റെ വിജയശില്പിയും സെന്‍ട്രല്‍ കമ്മിറ്റി ട്രഷററുമായ ഡോ. മന്‍സൂര്‍ നാലകത്തിനുള്ള സ്‌നേഹോപഹാരം സൗദി കെ.എം.സി.സി സെക്രട്ടേറിയറ്റ് മെമ്പര്‍ ഗഫൂര്‍ വാവൂര്‍ കൈമാറി.

കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി, ചെയര്‍മാന്‍ മുനീര്‍ ഹുദവി, ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോഫി മാനേജിങ് ഡയറക്ടര്‍ റിയാദ് മുഹറക്ക് എന്നിവര്‍ സംസാരിച്ചു. ജിസാനിലെ മത-സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ നിരവധി പ്രമുഖര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ജസാഡ്‌കോ മസ്ജിദ് ഇമാം ഷെയ്ഖ് സയീദ് മുഹമ്മദ് ജവാദ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.

സംഘാടക മികവ് കൊണ്ടും ചിട്ടയായ വളണ്ടിയര്‍ സേവനം കൊണ്ടും ശ്രദ്ധേയമായ ഇഫ്താര്‍ വിരുന്നില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ രണ്ടായിരത്തോളം ആളുകള്‍ പങ്കെടുത്തു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, വിവിധ ഏരിയാ കമ്മിറ്റി പ്രതിനിധികള്‍, വളണ്ടിയര്‍ വിങ് അംഗങ്ങള്‍ എന്നിവരുടെ സജീവ പ്രവര്‍ത്തനം പരിപാടിയുടെ വിജയത്തിന് ആക്കം കൂട്ടി. പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കൂടിയായ ഡോ. മന്‍സൂര്‍ നാലകത്ത് നന്ദി പറഞ്ഞു.

Photo

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026