l o a d i n g

ഗൾഫ്

മിസൈല്‍ ഭീഷണി: ജാഗ്രതാ നിര്‍ദ്ദേശവുമായി യുഎഇ; അടിയന്തര സന്ദേശങ്ങളിലെ ശബ്ദസംവിധാനത്തില്‍ മാറ്റം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 10, 2026

അബുദാബി: മേഖലയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് മിസൈല്‍ ഭീഷണി നിലനില്‍ക്കുന്നതായും പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും യുഎഇ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇതിനോടൊപ്പം തന്നെ, നാഷണല്‍ ഏര്‍ലി വാണിംഗ് സിസ്റ്റം വഴിയുള്ള അടിയന്തര സനദേശങ്ങളുടെ ശബ്ദസംവിധാനത്തില്‍ മാറ്റം വരുത്തിയതായും ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അടിയന്തര സന്ദേശങ്ങളിലെ മാറ്റങ്ങള്‍
മുന്‍പ് ലഭിച്ചിരുന്ന ഉച്ചത്തിലുള്ള അപായ സൂചനയ്ക്ക് പകരം, സമയക്രമം അനുസരിച്ച് സന്ദേശങ്ങളുടെ ശബ്ദത്തില്‍ മാറ്റമുണ്ടാകും. രാവിലെ 9:00 മുതല്‍ രാത്രി 10:30 വരെ മുന്നറിയിപ്പ് സന്ദേശങ്ങള്‍ക്ക് ഉയര്‍ന്ന ശബ്ദത്തിലുള്ള ടോണും , ജാഗ്രത അവസാനിക്കുമ്പോള്‍ സാധാരണ മെസേജ് ടോണും ഉണ്ടായിരിക്കും. രാത്രി 10:30 മുതല്‍ രാവിലെ 9:00 വരെ അനാവശ്യ പരിഭ്രാന്തി ഒഴിവാക്കുന്നതിനായി മുന്നറിയിപ്പിനും ജാഗ്രത അവസാനിക്കുന്നതിനും സാധാരണ മെസേജ് ടോണ്‍ മാത്രമായിരിക്കും ഉപയോഗിക്കുക.

പൊതുജനങ്ങള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍
മിസൈല്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സന്ദേശം ലഭിച്ചാലുടന്‍ തൊട്ടടുത്തുള്ള സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. ജനലുകള്‍, വാതിലുകള്‍, തുറസ്സായ സ്ഥലങ്ങള്‍ എന്നിവയില്‍ നിന്ന് അകന്നു നില്‍ക്കുക.

യാത്രക്കാര്‍ ശ്രദ്ധിക്കാന്‍: വാഹനമോടിക്കുന്നവര്‍ വഴിയില്‍ വണ്ടി നിര്‍ത്താതെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ ശ്രമിക്കുക. അവിടെ എത്തിയ ശേഷം മാത്രം അഭയം തേടുക. അപകടകരമായ സാഹചര്യങ്ങളില്‍ വീഡിയോ പകര്‍ത്തുന്നതും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതും ഒഴിവാക്കി സ്വന്തം സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുക. ഔദ്യോഗിക ചാനലുകള്‍ വഴി വരുന്ന വിവരങ്ങള്‍ മാത്രം വിശ്വസിക്കുക. പരിഭ്രാന്തി പരത്തുന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. യഥാര്‍ത്ഥ അടിയന്തര സാഹചര്യങ്ങളില്‍ മാത്രം 999 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ഇറാന്‍ നടത്തുന്ന പ്രകോപനപരമായ നീക്കങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയത്. ജനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026