l o a d i n g

ഗൾഫ്

തൃശ്ശൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ ഇഫ്താര്‍ സംഗമവും വെബ്‌സൈറ്റ് ഉദ്ഘാടനവും

Thumbnail

റിയാദ്: തൃശ്ശൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ റിയാദിലെ മലസ് ചെറീസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'ഇഫ്താര്‍ 2026' പ്രവാസി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സൗഹൃദവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങില്‍ റിയാദിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് രാധാകൃഷ്ണന്‍ കളവൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രവാസലോകത്തെ തൃശ്ശൂര്‍ക്കാരുടെ ഐക്യം കൂടുതല്‍ ശക്തമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത കൂട്ടായ്മയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലത്തെ സംഘടനയുടെ പ്രവര്‍ത്തന ചരിത്രവും പുതിയ കാലത്തെ മാറ്റങ്ങളും ഉള്‍ക്കൊള്ളിച്ചാണ് വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. പ്രവാസികള്‍ക്ക് പരസ്പരം ബന്ധപ്പെടാനും വിവരങ്ങള്‍ പങ്കുവെക്കാനുമുള്ള സുശക്തമായ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായി ഇത് മാറുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

മുനീര്‍ കൊടുങ്ങല്ലൂര്‍ ചടങ്ങില്‍ ഇഫ്താര്‍ സന്ദേശം നല്‍കി. റഹ്‌മാന്‍ മുനമ്പത്ത് (ഫോര്‍ക ചെയര്‍മാന്‍), ജയന്‍ കൊടുങ്ങല്ലൂര്‍ (മീഡിയ ജനറല്‍ സെക്രട്ടറി & പ്രസിഡന്റ്, കൊടുങ്ങല്ലൂര്‍ കൂട്ടായ്മ), ഷംനാദ് കരുനാഗപ്പള്ളി (മീഡിയ ഫോറം കണ്‍വീനര്‍), ഷിബു ഉസ്മാന്‍ (മീഡിയ ഫോറം കോഡിനേറ്റര്‍), നാസര്‍ വലപ്പാട് (ഒ.ഐ.സി.സി. തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ്), മുഹമ്മദ് കുട്ടി (കെ.എം.സി.സി. തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ്), ജാഫര്‍ തങ്ങള്‍ (ഗ്ലോബല്‍ പ്രസിഡന്റ്, ഞങ്ങള്‍ ചാവക്കാട്ടുകാര്‍ കൂട്ടായ്മ), ആഷിക് വലപ്പാട് (ജനറല്‍ സെക്രട്ടറി, വലപ്പാട് കൂട്ടായ്മ) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പ്രോഗ്രാം കണ്‍വീനര്‍ ജവാദ് ആമുഖ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി സഗീര്‍ അന്താറത്തറ സ്വാഗതവും ട്രഷറര്‍ അനില്‍ മാളിയേക്കല്‍ നന്ദിയും പറഞ്ഞു.

ലിനോ മുട്ടത്ത്, സോണറ്റ് കൊടകര, മുഹമ്മദ് ഷാജി, ഷാനവാസ് പുനലത്ത്, ഡേവിഡ് മാങ്ങന്‍, കുമാര്‍ കള്ളിമംഗലം, ബാബു രാമചന്ദ്രന്‍, ജിജു വേലായുധന്‍, അനില്‍ കുന്നംകുളം, രഘുനന്ദന്‍, അമ്പിളി ടീച്ചര്‍, നിക്‌സണ്‍, രാജീവ്, ജയശങ്കര്‍, സെയ്ഫ് റഹ്‌മാന്‍, ഗഫൂര്‍ ചെന്ത്രാപ്പിന്നി, ജമാല്‍ ചിറക്കല്‍, ആല്‍വിന്‍, സോണി പാറക്കല്‍, ഹുസൈന്‍, ബാലന്‍ പെരിഞ്ഞനം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest News

റിയാദ് വിമാനത്താവളത്തിൽ കുടുങ്ങിയ ഇരുന്നൂറോളം യാത്രക്കാർക്ക് താങ്ങായി റിയാദ് കെഎംസിസി
റിയാദ് വിമാനത്താവളത്തിൽ കുടുങ്ങിയ ഇരുന്നൂറോളം യാത്രക്കാർക്ക് താങ്ങായി റിയാദ് കെഎംസിസി
March 10, 2026
സൗദിയിലെ ജനവാസ കേന്ദ്രത്തില്‍ ഡ്രോണ്‍ പതിച്ചു,  മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ സേന തകര്‍ത്തു
സൗദിയിലെ ജനവാസ കേന്ദ്രത്തില്‍ ഡ്രോണ്‍ പതിച്ചു, മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ സേന തകര്‍ത്തു
March 10, 2026
സൗദി കെഎംസിസി സുരക്ഷാ പദ്ധതി: മരണാനന്തര ആനുകൂല്യം കൈമാറി
സൗദി കെഎംസിസി സുരക്ഷാ പദ്ധതി: മരണാനന്തര ആനുകൂല്യം കൈമാറി
March 10, 2026
 'ജല' ബെയിഷില്‍ മതേതര ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
'ജല' ബെയിഷില്‍ മതേതര ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
March 10, 2026
ഗണേഷ് കുമാര്‍ ക്ഷമ ചോദിച്ചു; വിവാദങ്ങള്‍ അവസാനിപ്പിച്ച് ബിന്ദു മേനോന്‍
ഗണേഷ് കുമാര്‍ ക്ഷമ ചോദിച്ചു; വിവാദങ്ങള്‍ അവസാനിപ്പിച്ച് ബിന്ദു മേനോന്‍
March 10, 2026
 ആത്മരക്ഷാര്‍ത്ഥമാണ് യുഎസ് കേന്ദ്രങ്ങളെ ആക്രമിക്കുന്നതെന്നും യുഎസ്-ഇസ്രായേല്‍ നീക്കങ്ങള്‍ പരാജയമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി
ആത്മരക്ഷാര്‍ത്ഥമാണ് യുഎസ് കേന്ദ്രങ്ങളെ ആക്രമിക്കുന്നതെന്നും യുഎസ്-ഇസ്രായേല്‍ നീക്കങ്ങള്‍ പരാജയമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി
March 10, 2026
 യുദ്ധകാല സാമ്പത്തിക നിയന്ത്രണങ്ങളുമായി പാകിസ്ഥാന്‍; ശമ്പളം വെട്ടിക്കുറച്ചു
യുദ്ധകാല സാമ്പത്തിക നിയന്ത്രണങ്ങളുമായി പാകിസ്ഥാന്‍; ശമ്പളം വെട്ടിക്കുറച്ചു
March 10, 2026
ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോള എണ്ണവിപണിക്ക് വന്‍ ഭീഷണി, എണ്ണ കയറ്റുമതി നിരോധിച്ച് ഹംഗറി
ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോള എണ്ണവിപണിക്ക് വന്‍ ഭീഷണി, എണ്ണ കയറ്റുമതി നിരോധിച്ച് ഹംഗറി
March 10, 2026
ഇസ്രായേലിലെ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം, ഇറാന്‍ മിസൈലുകള്‍ തകര്‍ത്തെന്ന് ഇസ്രായേല്‍; ഒരെണ്ണം കടലില്‍ പതിച്ചു
ഇസ്രായേലിലെ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം, ഇറാന്‍ മിസൈലുകള്‍ തകര്‍ത്തെന്ന് ഇസ്രായേല്‍; ഒരെണ്ണം കടലില്‍ പതിച്ചു
March 10, 2026
മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് കടുത്ത നിബന്ധനകളുമായി ഇറാന്‍; 'യുദ്ധം തുടങ്ങിയത് ഞങ്ങളല്ല, പക്ഷേ അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കും'
മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് കടുത്ത നിബന്ധനകളുമായി ഇറാന്‍; 'യുദ്ധം തുടങ്ങിയത് ഞങ്ങളല്ല, പക്ഷേ അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കും'
March 10, 2026