l o a d i n g

ഗൾഫ്

സ്ത്രീ ശാക്തീകരണം വായനയിലൂടെ: വനിതാ ദിനത്തില്‍ വേറിട്ട പരിപാടിയുമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 10, 2026

റിയാദ്: ലോക വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി 'സ്ത്രീ ശാക്തീകരണം വായനയിലൂടെ' എന്ന സന്ദേശമുയര്‍ത്തി വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) റിയാദ് കൗണ്‍സില്‍ വനിതാ വിഭാഗം റിയാദിലെ കിംഗ് ഫഹദ് നാഷണല്‍ ലൈബ്രറി സന്ദര്‍ശിച്ചു. സ്ത്രീകളുടെ ബൗദ്ധികവും സാമൂഹികവുമായ വളര്‍ച്ചയില്‍ വായനയ്ക്കുള്ള പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഈ സന്ദര്‍ശനം.

ആഘോഷങ്ങള്‍ക്കപ്പുറം, അറിവ് നേടുന്നതിലൂടെയും വായനയിലൂടെയും സ്ത്രീകള്‍ക്ക് എങ്ങനെ സ്വയം ശാക്തീകരിക്കാം എന്നതാണ് ഈ സന്ദര്‍ശനം കൊണ്ട് ലക്ഷ്യം വെച്ചതെന്ന് റിയാദ് കൗണ്‍സില്‍ വനിതാ ഫോറം കോര്‍ഡിനേറ്റര്‍ അഞ്ജു അനിയന്‍ പറഞ്ഞു. ലോകത്തിലെ തന്നെ മികച്ച ലൈബ്രറികളിലൊന്നായ കിംഗ് ഫഹദ് നാഷണല്‍ ലൈബ്രറിയിലെ വിപുലമായ പുസ്തകശേഖരവും ചരിത്രരേഖകളും സംഘം പരിചയപ്പെട്ടു.

റിയാദ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് റിസ്വാന ഫൈസല്‍, ജോയിന്റ് സെക്രട്ടറി സൗമ്യ തോമസ്, ഇവന്റ് കോര്‍ഡിനേറ്റര്‍ സബ്രിന്‍ ഷംനാസ്, നിര്‍വാഹക സമിതി അംഗങ്ങളായ സലീന ജയിംസ്, മിനുജ മുഹമ്മദ്, സജ്‌ന തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ലൈബ്രറിയിലെ അത്യാധുനിക സൗകര്യങ്ങളും സ്ത്രീസൗഹൃദമായ വായനാ അന്തരീക്ഷവും സംഘത്തിന് പുതിയൊരു അനുഭവമായി.

തുടര്‍ന്ന് നടന്ന ചര്‍ച്ചാ സദസ്സ് കോര്‍ഡിനേറ്റര്‍ അഞ്ജു അനിയന്റെ അധ്യക്ഷതയില്‍ റിയാദ് കൗണ്‍സില്‍ പ്രസിഡന്റ് ബിന്‍യാമിന്‍ ബില്‍റു ഉദ്ഘാടനം ചെയ്തു. വായന മരിക്കുന്നു എന്ന ആശങ്ക നിലനില്‍ക്കുന്ന ആധുനിക കാലഘട്ടത്തില്‍, പുസ്തകങ്ങളിലേക്ക് മടങ്ങിവരാനും വായന ഒരു ശീലമാക്കാനും പ്രവാസി മലയാളി വനിതകളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ സന്ദര്‍ശനം മുന്നോട്ടുവെക്കുന്നുവെന്ന് ഡബ്ല്യു.എം.എഫ് ഗ്ലോബല്‍ ക്യാബിനറ്റ് വനിതാ ഫോറം കോര്‍ഡിനേറ്റര്‍ വല്ലി ജോസ് പറഞ്ഞു.

റിയാദ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റിയാസ് വണ്ടൂര്‍, ജോയിന്റ് സെക്രട്ടറി സനീഷ് നസീര്‍, വൈസ് പ്രസിഡന്റ് റിസ്വാന ഫൈസല്‍, ജോയിന്റ് ട്രഷറര്‍ ബിനു സി.എസ്., മീഡിയ കോര്‍ഡിനേറ്റര്‍ രാഹുല്‍ രവീന്ദ്രന്‍, പി.ആര്‍.ഒ. ജോസ് ആന്റണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സൗമ്യ തോമസ് സ്വാഗതവും സബ്രിന്‍ ഷംനാസ് നന്ദിയും പറഞ്ഞു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026