l o a d i n g

ഗൾഫ്

തിരുവനന്തപുരം സൗദിയ സര്‍വീസ് പുനരാരംഭിക്കണം -പ്രവാസി പാസഞ്ചര്‍ ഫോറം

അഞ്ച് വര്‍ഷമായി മുടങ്ങിയ നേരിട്ടുള്ള സര്‍വീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്കും സൗദി ഏവിയേഷന്‍ അതോറിറ്റിക്കും നിവേദനം നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 10, 2026

റിയാദ്: കഴിഞ്ഞ അഞ്ച് വര്‍ഷത്തിലധികമായി മുടങ്ങിക്കിടക്കുന്ന തിരുവനന്തപുരം സൗദിയ എയര്‍ലൈന്‍സ് വിമാന സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് 'തിരുവനന്തപുരം സൗദി പ്രവാസി പാസഞ്ചര്‍ ഫോറം' രംഗത്ത്. ഇത് സംബന്ധിച്ച നിവേദനം ആറ്റിങ്ങല്‍ എം.പി അടൂര്‍ പ്രകാശിന് കൈമാറി. എം.പി മുഖേന കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുമെന്ന് ഫോറം ഭാരവാഹികള്‍ അറിയിച്ചു. കൂടാതെ സൗദി അറേബ്യന്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും (GACA) സൗദിയ എയര്‍ലൈന്‍സ് ഡയറക്ടര്‍ക്കും നിവേദനം കൈമാറിയിട്ടുണ്ട്.

റിയാദില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ഫോറത്തിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഡോ. അബ്ദുല്‍ അസീസ് (ചെയര്‍മാന്‍), അലക്‌സ് കൊട്ടാരക്കര (ജനറല്‍ സെക്രട്ടറി), ബഷീര്‍ കോട്ടയം (ട്രഷറര്‍), ഷംനാദ് കരുനാഗപ്പള്ളി (മീഡിയ കോ-ഓര്‍ഡിനേറ്റര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

മറ്റ് ഭാരവാഹികള്‍: രക്ഷാധികാരികള്‍: ശിഹാബ് കൊട്ടുകാട്, റഹ്‌മാന്‍ മുനമ്പത്ത്, ബാലുകുട്ടന്‍, വൈസ് ചെയര്‍മാന്‍മാര്‍: അനസ് ഓച്ചിറ, നിസാര്‍ പള്ളിക്കശ്ശേരില്‍.
ജോയിന്റ് സെക്രട്ടറിമാര്‍: നിഷാദ് ആലങ്കോട്, അശോക് കുമാര്‍, റീജിയണല്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍: വിന്‍സെന്റ് കെ. ജോര്‍ജ് (റിയാദ്), നിസാമുദീന്‍ (ജിദ്ദ), ഇസ്മായില്‍ നൗഷാദ് (ദമ്മാം), ഇംതിയാസ് അഹമ്മദ് (തമിഴ് കമ്മ്യൂണിറ്റി), എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: റാഫി പാങ്ങോട്, അബ്ദുല്‍ റഹ്‌മാന്‍, അഖിനാസ് എം. കരുനാഗപ്പള്ളി, അഷറഫ് അഹമ്മദ് ഖാന്‍, ബാബുക്കുട്ടി, ബിനോയ് മത്തായി, ഡെന്നി കൈപ്പനാനി, ജോസഫ് അതിരുങ്ങല്‍, കമറുദ്ദീന്‍ താമരകുളം, നൗഷാദ് ചിറ്റാര്‍, ഷിബു ഉസ്മാന്‍, രെഞ്ചു രാജ്, ഷാജു ഷെരീഫ്, തോമ്മികുഞ്ഞ്, വിനോദ് എബ്രഹാം.

തിരുവനന്തപുരത്തുനിന്ന് സൗദിയിലെ വിവിധ നഗരങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നത് വയോധികര്‍ക്കും, ചികിത്സയ്ക്കായി യാത്ര ചെയ്യുന്നവര്‍ക്കും, വിനോദസഞ്ചാരികള്‍ക്കും ഏറെ ആശ്വാസകരമാകുമെന്ന് ഫോറം ചൂണ്ടിക്കാട്ടി. നിലവില്‍ നേരിട്ടുള്ള സര്‍വീസ് ഇല്ലാത്തതിനാല്‍ പല പ്രവാസികളും കൊച്ചി വിമാനത്താവളത്തെയോ അല്ലെങ്കില്‍ മറ്റ് ട്രാന്‍സിറ്റ് വിമാനങ്ങളെയോ ആണ് ആശ്രയിക്കുന്നത്. സൗദി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പലര്‍ക്കും ടിക്കറ്റ് ലഭിക്കുന്നത് സൗദിയ എയര്‍ലൈന്‍സിലായതിനാല്‍ നേരിട്ടുള്ള സര്‍വീസ് ഇല്ലാത്തത് ഇവര്‍ക്ക് വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്: റിയാദ്: വിന്‍സെന്റ് കെ. ജോര്‍ജ് (0531279054), ജിദ്ദ: നിസാമുദീന്‍ (0532848635),
ദമ്മാം: ഇസ്മായില്‍ നൗഷാദ് (0506806315), തമിഴ് കമ്മ്യൂണിറ്റി: ഇംതിയാസ് അഹമ്മദ് (0540753261).

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026