അല്‍ ഖോബാര്‍: ലോക വനിതാ ദിനത്തോടനുബന്ധിച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഖോബാര്‍ പ്രൊവിന്‍സ് വിമന്‍സ് കൗണ്‍സില്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു. മലബാര്‍ ഗോള്‍ഡുമായി സഹകരിച്ച് വനിതകളുടെ ലേബര്‍ ക്യാമ്പിലാണ് കിറ്റുകള്‍ വിതരണം ചെയ്തത്. ഏകദേശം മുന്നൂറോളം കിറ്റുകള്‍ വിതരണത്തിനായി എത്തിച്ചു.
അല്‍ ഖോബാര്‍ പ്രൊവിന്‍സ് വിമന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് അനുപമ ദിലീപ്, സെക്രട്ടറി റൈനി ബാബു, ട്രഷറര്‍ ഷീജാ അജീം, ഗ്ലോബല്‍ വിമന്‍സ് കൗണ്‍സില്‍ ട്രഷറര്‍ ജമീല ഗുലാം, മിഡില്‍ ഈസ്റ്റ് വിമന്‍സ് കൗണ്‍സില്‍ ട്രഷറര്‍ രതി നാഗ എന്നിവര്‍ വിതരണത്തിന് നേതൃത്വം നല്‍കി. മറ്റു ഭാരവാഹികളായ റീജ അഷ്റഫ്, ജെസ്സി നിസ്സാം, നസിയ നഹാസ്, ഫഹ്‌മിദ ജംഷീര്‍, റജീന മുസ്തഫ, വിമന്‍സ് കൗണ്‍സില്‍ അംഗം റംല നഹാസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഖോബാര്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ഗുലാം ഹമീദ് ഫൈസല്‍, ജനറല്‍ സെക്രട്ടറി അഷ്റഫ് ആലുവ, ട്രഷറര്‍ അജീം ജലാലുദീന്‍, ജോയിന്റ് സെക്രട്ടറി ദിലീപ് കുമാര്‍, പ്രൊവിന്‍സ് അംഗങ്ങളായ നാഗമണി, നഹാസ് എന്നിവരും മലബാര്‍ ഗോള്‍ഡ് പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Related News