l o a d i n g

ഗൾഫ്

ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് ഇസ്പാഫ് സ്വീകരണം, പഠന നിലവാരം ഉയര്‍ത്താന്‍ കൂടുതല്‍ ഡിവിഷനുകള്‍ അനുവദിക്കണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 18, 2026

ജിദ്ദ: ഇന്ത്യന്‍ സ്‌കൂള്‍ പാരന്റ്സ് ഫോറം (ISPAF) ഇഫ്താര്‍ സംഗമവും ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ പുതുതായി നിയമിതരായ മാനേജ്മെന്റ് കമ്മിറ്റി (SMC) അംഗങ്ങള്‍ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. ഇസ്പാഫ് പ്രസിഡന്റ് എഞ്ചിനീയര്‍ മുഹമ്മദ് ബൈജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് ഫൈസല്‍ സ്വാഗതം ആശംസിച്ചു. ഐ.ഐ.എസ്.ജെ ഗേള്‍സ് സെക്ഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ഫര്‍ഹത്തുന്നിസ മുഖ്യാതിഥിയായിരുന്ന ചടങ്ങില്‍ പുതിയ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. മുഹമ്മദ് അസ്ലം, അംഗങ്ങളായ ഡോ. മുഹമ്മദ് ആസിഫ് ഖാന്‍, മുഹമ്മദ് റാഷിദ്, സയ്യിദ് നയീമുദ്ദീന്‍, ഡോ. സബ് കൊട്ട, ഫാദില്‍ നിബ്രാസ് എന്നിവരെ ഇസ്പാഫ് ഭാരവാഹികള്‍ ആദരിച്ചു.

സ്‌കൂളിന്റെ ഉന്നമനത്തിനായി മാനേജ്മെന്റ് അടിയന്തരമായി ശ്രദ്ധിക്കേണ്ട അഞ്ച് പ്രധാന ആവശ്യങ്ങള്‍ ഇസ്പാഫ് ചടങ്ങില്‍ മുന്നോട്ട് വെച്ചു. റദ്ദാക്കിയ 10, 12 ക്ലാസ്സുകളിലെ സി.ബി.എസ്.ഇ. പരീക്ഷാ പേപ്പറുകള്‍ക്ക് മോഡറേഷന്‍ ഗ്രേഡുകള്‍ അനുവദിക്കുക, ഉയര്‍ന്ന ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുകയും പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ ഡിവിഷനുകള്‍ അനുവദിക്കുകയും ചെയ്യുക, ഫീസ് കുടിശ്ശികയുള്ളവര്‍ക്ക് ലേറ്റ് ഫീസും റീ-അഡ്മിഷന്‍ ഫീസും ഒഴിവാക്കി നല്‍കുക, അധ്യാപകരുടെ ശമ്പളം കാലാനുസൃതമായി പരിഷ്‌കരിക്കുക, സ്‌കൂളിലെ വിദ്യാഭ്യാസത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇസ്പാഫ് ഉന്നയിത്തത്.

ഈ ആവശ്യങ്ങള്‍ ഗൗരവമായി പരിഗണിക്കുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മാനേജിംഗ് കമ്മിറ്റി ചെയര്‍മാനും അംഗങ്ങളും വൈസ് പ്രിന്‍സിപ്പലും ഉറപ്പ് നല്‍കി. ഇസ്പാഫ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ സംഗമത്തില്‍ പങ്കെടുത്തു.

Photo

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026