l o a d i n g

ഗൾഫ്

സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവുമായി റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ഇഫ്താര്‍

Thumbnail

റിയാദ്: റിയാദിലെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (RIMF) ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ബത്ഹ ഡി-പാലസ് ഹാളില്‍ നടന്ന ചടങ്ങില്‍ മീഡിയ ഫോറം അംഗങ്ങളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു.

മനസ്സ് ശുദ്ധീകരിക്കാനും മനുഷ്യരെ കൂടുതല്‍ അടുപ്പിക്കാനും റമദാന്‍ സന്ദേശം സഹായകരമാകട്ടെ എന്നും ലോകസമാധാനത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ഇഫ്താര്‍ വിരുന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് സിറ്റി ഫ്‌ലവര്‍ എം.ഡി. ടി.എം. അഹമ്മദ് കോയ പറഞ്ഞു. വൈസ് പ്രസിഡന്റ് ജലീല്‍ ആലപ്പുഴ അധ്യക്ഷത വഹിച്ചു.

സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുക്കാട് റമദാന്‍ സന്ദേശം നല്‍കി. എന്‍.ആര്‍.കെ. ചെയര്‍മാന്‍ സി.പി. മുസ്തഫ, ഫോര്‍ക്ക (എഛഞഇഅ) ചെയര്‍മാന്‍ റഹ്‌മാന്‍ മുനമ്പത്ത്, റിംഫ് രക്ഷാധികാരി വി.ജെ. നസറുദ്ദീന്‍, നജീം കൊച്ചുകലുങ്ക്, കെ.എം. കനകലാല്‍, ഷംനാദ് കരുനാഗപ്പള്ളി, സുലൈമാന്‍ ഊരകം, അഫ്താബ് റഹ്‌മാന്‍, നൗഫല്‍ പാലക്കാടന്‍, നാദിര്‍ഷ റഹ്‌മാന്‍, മിഷാല്‍ ചെറുപ്പുള്ളശ്ശേരി, നാസര്‍ കാരകുന്ന്, ഷാജി ആലപ്പുഴ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കോര്‍ഡിനേറ്റര്‍ ഷിബു ഉസ്മാന്‍ ആമുഖപ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍ സ്വാഗതവും ട്രഷറര്‍ മുജീബ് ചങ്ങരംകുളം നന്ദിയും പറഞ്ഞു. ഷമീര്‍ ബാബു, ഹാരിസ് ചോല, ഷമീര്‍ കുന്നുമ്മല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest News

റിയാദില്‍ ട്രിവയുടെ നേതൃത്വത്തില്‍ അത്താഴ വിരുന്ന് സംഘടിപ്പിച്ചു
റിയാദില്‍ ട്രിവയുടെ നേതൃത്വത്തില്‍ അത്താഴ വിരുന്ന് സംഘടിപ്പിച്ചു
March 18, 2026
സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവുമായി റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ഇഫ്താര്‍
സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവുമായി റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ഇഫ്താര്‍
March 18, 2026
ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് ഇസ്പാഫ് സ്വീകരണം, പഠന നിലവാരം ഉയര്‍ത്താന്‍ കൂടുതല്‍ ഡിവിഷനുകള്‍ അനുവദിക്കണം
ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് ഇസ്പാഫ് സ്വീകരണം, പഠന നിലവാരം ഉയര്‍ത്താന്‍ കൂടുതല്‍ ഡിവിഷനുകള്‍ അനുവദിക്കണം
March 18, 2026
ഇറാന്റെ തെക്കന്‍ പാഴ്സ് വാതകപ്പാടത്തിന് നേരെ അമേരിക്കന്‍-ഇസ്രായേല്‍ വ്യോമാക്രമണം; കനത്ത നാശനഷ്ടം; ഖത്തറും യു.എ.ഇയും അപലപിച്ചു
ഇറാന്റെ തെക്കന്‍ പാഴ്സ് വാതകപ്പാടത്തിന് നേരെ അമേരിക്കന്‍-ഇസ്രായേല്‍ വ്യോമാക്രമണം; കനത്ത നാശനഷ്ടം; ഖത്തറും യു.എ.ഇയും അപലപിച്ചു
March 18, 2026
കൂത്തുപറമ്പ് സ്ഥാനാര്‍ത്ഥി ജയന്തി രാജന് കെട്ടിവെക്കാനുള്ള തുക ജിദ്ദ വയനാട് ജില്ലാ കെ.എം.സി.സി നല്‍കി
കൂത്തുപറമ്പ് സ്ഥാനാര്‍ത്ഥി ജയന്തി രാജന് കെട്ടിവെക്കാനുള്ള തുക ജിദ്ദ വയനാട് ജില്ലാ കെ.എം.സി.സി നല്‍കി
March 18, 2026
ഡിഫ മെഗാ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
ഡിഫ മെഗാ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
March 18, 2026
ജിസാനിൽ മരിച്ച നിഖിലിന്റെ മൃതദേഹം നാട്ടിലേക്കയച്ചു.
ജിസാനിൽ മരിച്ച നിഖിലിന്റെ മൃതദേഹം നാട്ടിലേക്കയച്ചു.
March 18, 2026
റമദാനില്‍ മക്കയിലേക്കെത്തിയത് 27 ലക്ഷത്തിലധികം വാഹനങ്ങളെന്ന്  റോഡ് അതോറിറ്റി
റമദാനില്‍ മക്കയിലേക്കെത്തിയത് 27 ലക്ഷത്തിലധികം വാഹനങ്ങളെന്ന് റോഡ് അതോറിറ്റി
March 18, 2026
മസ്ജിദില്‍  ക്ഷേത്രം പ്രസിഡന്റിന്റെ നോമ്പുതുറ
മസ്ജിദില്‍ ക്ഷേത്രം പ്രസിഡന്റിന്റെ നോമ്പുതുറ
March 18, 2026
റിയാദ് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിന് നേരെ ആക്രമണം ശ്രമം, സൗദി സേന തകര്‍ത്തു
റിയാദ് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിന് നേരെ ആക്രമണം ശ്രമം, സൗദി സേന തകര്‍ത്തു
March 18, 2026