റിയാദ്: തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടനയായ 'ട്രിവ'യുടെ (TRIVA) നേതൃത്വത്തില്‍ റമദാന്‍ അത്താഴ വിരുന്ന് സംഘടിപ്പിച്ചു. മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംഘടനയിലെ അംഗങ്ങളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. സ്‌നേഹവും ഐക്യവും പങ്കുവെക്കുന്ന ഈ സംഗമം പ്രവാസികള്‍ക്ക് പരസ്പരം അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള മികച്ച അവസരമായി മാറി.
സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുക്കാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ട്രിവ പ്രസിഡന്റ് നാസര്‍ കല്ലറ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ രവി കാരക്കോണം ആമുഖപ്രഭാഷണവും സെക്രട്ടറി ശ്രീലാല്‍ സുഗതകുമാര്‍ സ്വാഗതവും നിര്‍വഹിച്ചു. ചാരിറ്റി കണ്‍വീനര്‍ റഫീഖ് വെമ്പായം ആശംസകള്‍ നേര്‍ന്നു.
ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് കണ്‍വീനര്‍ നിസാം വടശ്ശേരിക്കോണം, മീഡിയ കണ്‍വീനര്‍ നന്ദു അരുമാനൂര്‍ എന്നിവര്‍ പരിപാടിയുടെ ഏകോപനത്തിന് നേതൃത്വം നല്‍കി. എക്‌സിക്യൂട്ടീവ് അംഗങ്ങളായ അരുണ്‍ കാരക്കോണം, അംജദ്, ഭദ്രന്‍, റാസി കോരണി, സജീര്‍ പൂന്തുറ, ഷാന്‍ പള്ളിപ്പുറം, മന്‍സൂര്‍ കല്ലറ, സനില്‍ കുമാര്‍ എന്നിവരും മുതിര്‍ന്ന അംഗങ്ങളായ സെല്‍വരാജ്, ഷിറാസ് പോത്തന്‍കോട്, പ്രഭാകരന്‍ നായര്‍, അന്‍സാര്‍ വടശ്ശേരിക്കോണം, അന്‍സാര്‍ വര്‍ക്കല എന്നിവരും പരിപാടിക്ക് പിന്തുണ നല്‍കി.
റിയാദിലെ പ്രമുഖ പ്രവാസി സംഘടനാ പ്രതിനിധികളായ അമീര്‍, അബ്ദുള്ള വല്ലാഞ്ചിറ, ബഷീര്‍ സുനി കോട്ടയം, അലക്‌സ് കൊട്ടാരക്കര, മാത്യു എറണാകുളം, റഹ്‌മാന്‍ മുനമ്പത്ത്, ഷാനവാസ് മുനമ്പത്ത്, ജയന്‍ കൊടുങ്ങല്ലൂര്‍, അസ്ലം പാലത്ത്, പുഷ്പരാജ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
Related News