l o a d i n g

ഗൾഫ്

തനിമ ഖുര്‍ആന്‍ പ്രശ്‌നോത്തരി; നിഹാല നാസര്‍, മുന അനീസ്, അനീസുല്‍ ഇസ്ലാം എന്നിവര്‍ ജേതാക്കള്‍

Thumbnail

ജിദ്ദ: റമദാനില്‍ 'ഇസ്സത്താണ് ഇസ്ലാം വീണ്ടെടുപ്പാണ് റമദാന്‍' എന്ന ശീര്‍ഷകത്തില്‍ തനിമ വെസ്റ്റേണ്‍ പ്രൊവിന്‍സ് സംഘടിപ്പിച്ച ഖുര്‍ആന്‍ പ്രശ്‌നോത്തരിയുടെ ജേതാക്കളെ പ്രഖ്യാപിച്ചു. നിഹാല നാസര്‍ (ജിദ്ദ), മുന അനീസ്, അനീസുല്‍ ഇസ്ലാം (ഇരുവരും മക്ക) എന്നിവര്‍ യഥാക്രമം ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിശുദ്ധ ഖുര്‍ആനിലെ 'അല്‍ മുംതഹിന' അധ്യായത്തെ ആസ്പദമാക്കി മാര്‍ച്ച് 13 ന് പ്രാഥമിക വിജ്ഞാന മത്സരവും മാര്‍ച്ച് 15 ന് മെഗാഫൈനല്‍ വിജ്ഞാന മത്സരവും സംഘടിപ്പിച്ചിരുന്നു. മത്സരത്തിനു മുന്നോടിയായി ഖുര്‍ആന്‍ പാഠ ഭാഗങ്ങളും ഓഡിയോ, വീഡിയോ ക്ലാസുകളും നല്‍കിയിരുന്നു. ഓണ്‍ ലൈനായി നടന്ന പ്രാഥമിക മത്സരത്തില്‍ ജിദ്ദ, മക്ക, മദീന, യാംബു, തബൂക്ക്, അസീര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു. മികച്ച മാര്‍ക്ക് നേടിയ 14 പേരാണ് മെഗാ ഫൈനല്‍ മത്സരത്തില്‍ മാറ്റുരച്ചത്. ഇവരില്‍ നിന്നാണ് ആദ്യ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തിയത്.

മത്സരത്തില്‍ അബ്ദു സുബ്ഹാന്‍ അബ്ബാസ് അവതാരകനായിരുന്നു. അജ്മല്‍ അബ്ദുല്‍ ഗഫൂര്‍ ആണ് മത്സരത്തിനായുള്ള മികവുറ്റ സാങ്കേതിക സൗകര്യം ഒരുക്കിയത്. തനിമ വെസ്റ്റേണ്‍ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി ഉമറുല്‍ ഫാറൂഖ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പ്രൊവിന്‍സ് കോഡിനേറ്റര്‍ മുഹമ്മദലി പട്ടാമ്പി സ്വാഗതവും പ്രശ്‌നോത്തരി കോഡിനേറ്റര്‍ ടി.പി ഷറഫുദ്ദീന്‍ സമാപന പ്രസംഗവും നിര്‍വഹിച്ചു. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കുള്ള സമ്മാന വിതരണം പിന്നീട് നടക്കുന്ന പൊതു പരിപാടിയില്‍ വെച്ച് വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഫോട്ടോ: നിഹാല നാസര്‍, മുന അനീസ്, അനീസുല്‍ ഇസ്ലാം.

Latest News

ഖത്തറിലെ റാസ് ലഫാനു നേരെയുള്ള ആക്രമണം: ആഗോള പ്രകൃതിവാതക വിപണിയില്‍ ആശങ്ക; വിലയില്‍ വന്‍ വര്‍ധനവ്,  ഇന്ത്യക്ക് വന്‍ ആഘാതം
ഖത്തറിലെ റാസ് ലഫാനു നേരെയുള്ള ആക്രമണം: ആഗോള പ്രകൃതിവാതക വിപണിയില്‍ ആശങ്ക; വിലയില്‍ വന്‍ വര്‍ധനവ്, ഇന്ത്യക്ക് വന്‍ ആഘാതം
March 21, 2026
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടര്‍ തീം പാര്‍ക്ക് 'അക്വാറാബിയ' ഖിദ്ദിയയില്‍ പ്രവര്‍ത്തനമാരംഭിച്ചു, പ്രിവ്യൂ ടിക്കറ്റുകള്‍ സൗജന്യം
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടര്‍ തീം പാര്‍ക്ക് 'അക്വാറാബിയ' ഖിദ്ദിയയില്‍ പ്രവര്‍ത്തനമാരംഭിച്ചു, പ്രിവ്യൂ ടിക്കറ്റുകള്‍ സൗജന്യം
March 21, 2026
കൊച്ചി വടുതലയില്‍ അഞ്ചംഗ കുടുംബം മരിച്ച നിലയില്‍,  നൊമ്പരമായി ആത്മഹത്യാക്കുറിപ്പ്
കൊച്ചി വടുതലയില്‍ അഞ്ചംഗ കുടുംബം മരിച്ച നിലയില്‍, നൊമ്പരമായി ആത്മഹത്യാക്കുറിപ്പ്
March 21, 2026
തൃശൂരില്‍ യുവതിയെ മദ്യം ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; പങ്കാളി കസ്റ്റഡിയില്‍
തൃശൂരില്‍ യുവതിയെ മദ്യം ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; പങ്കാളി കസ്റ്റഡിയില്‍
March 21, 2026
 എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയായി; അവശേഷിച്ച മൂന്ന് സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയായി; അവശേഷിച്ച മൂന്ന് സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
March 21, 2026
ഹിപ്പോപ്പൊട്ടാമസിന്റെ കടിയേറ്റ യുവ വെറ്ററിനറി ഡോക്ടര്‍ മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍
ഹിപ്പോപ്പൊട്ടാമസിന്റെ കടിയേറ്റ യുവ വെറ്ററിനറി ഡോക്ടര്‍ മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍
March 21, 2026
ഇറാന്‍ ആക്രമണം: ഖത്തര്‍ വാതക നിലയങ്ങള്‍ക്ക് വന്‍ നാശനഷ്ടം; ആഗോള വിതരണം അഞ്ച് വര്‍ഷത്തേക്ക് തടസ്സപ്പെടുമെന്ന് ഖത്തര്‍ ഊര്‍ജ മന്ത്രി
ഇറാന്‍ ആക്രമണം: ഖത്തര്‍ വാതക നിലയങ്ങള്‍ക്ക് വന്‍ നാശനഷ്ടം; ആഗോള വിതരണം അഞ്ച് വര്‍ഷത്തേക്ക് തടസ്സപ്പെടുമെന്ന് ഖത്തര്‍ ഊര്‍ജ മന്ത്രി
March 21, 2026
യുദ്ധം ശക്തമാകുന്നു; അമേരിക്ക മിഡില്‍ ഈസ്റ്റിലേക്ക് ആയിരക്കണക്കിന് സൈനികരെ കൂടി വിന്യസിക്കുന്നു
യുദ്ധം ശക്തമാകുന്നു; അമേരിക്ക മിഡില്‍ ഈസ്റ്റിലേക്ക് ആയിരക്കണക്കിന് സൈനികരെ കൂടി വിന്യസിക്കുന്നു
March 21, 2026
തനിമ ഖുര്‍ആന്‍ പ്രശ്‌നോത്തരി; നിഹാല നാസര്‍, മുന അനീസ്, അനീസുല്‍ ഇസ്ലാം എന്നിവര്‍ ജേതാക്കള്‍
തനിമ ഖുര്‍ആന്‍ പ്രശ്‌നോത്തരി; നിഹാല നാസര്‍, മുന അനീസ്, അനീസുല്‍ ഇസ്ലാം എന്നിവര്‍ ജേതാക്കള്‍
March 21, 2026
ഫസ് വരിഓര്‍ഫനേജിലെ കുട്ടികള്‍ക്ക് പെരുന്നാള്‍ പുടവകള്‍ കൈമറി
ഫസ് വരിഓര്‍ഫനേജിലെ കുട്ടികള്‍ക്ക് പെരുന്നാള്‍ പുടവകള്‍ കൈമറി
March 21, 2026