ഹഫര്‍ അല്‍ ബാത്തിന്‍: സൗദി അറേബ്യയിലെ ഹഫര്‍ അല്‍ ബാത്തിനില്‍ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. പി.ടി. റിയാസ് (51) ആണ് മരിച്ചത്. പെരുന്നാളിന്റെ തലേദിവസം രാത്രി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.
ഒ.ഐ.സി.സി പ്രസിഡന്റ് വിബിന്‍ മറ്റത്ത്, സമദ് കരുനാഗപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി. സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ മൃതദേഹം ഹഫര്‍ അല്‍ ബാത്തിനില്‍ ഖബറടക്കി.
പരേതരായ മൂസയുടെയും പാത്തെയുടെയും മകനാണ്. ഭാര്യ: സീനത്ത്. മക്കള്‍: ശസ്ഫ ലിയ, ആയിഷ ഹെസ, ഹിസാന്‍.
Related News