l o a d i n g

ഗൾഫ്

ജിദ്ദ നവോദയ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 31, 2026

ജിദ്ദ: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജിദ്ദ നവോദയ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. നവോദയ മുഖ്യരക്ഷാധികാരി ഡോ. ഷിബു തിരുവനന്തപുരം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ പത്ത് വര്‍ഷമായി കേരളം ഭരിക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ സംസ്ഥാനത്ത് വിപ്ലവകരമായ വികസനങ്ങള്‍ നടപ്പിലാക്കിയതായി അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ക്ക് ആശ്വാസകരമായ രീതിയില്‍ പ്രവാസി ക്ഷേമ പെന്‍ഷന്‍ 3,500 രൂപയായി ഉയര്‍ത്തിയതും, പ്രവാസി കുടുംബങ്ങളെയും ഉള്‍പ്പെടുത്തി നടപ്പാക്കിയ നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതി വലിയ സഹായമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പവര്‍കട്ട്, ലോഡ്ഷെഡിങ്, വര്‍ഗീയ കലാപങ്ങള്‍, മതസ്പര്‍ദ്ധകള്‍ എന്നിവയില്ലാത്ത സമാധാനപരമായ പത്ത് വര്‍ഷങ്ങളാണ് സംസ്ഥാനത്ത് കടന്നുപോയതെന്നും, ഈ ഭരണത്തിന്റെ തുടര്‍ച്ച കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ആരംഭിച്ച വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപദ്ധതികളും, വയനാട് ടൗണ്‍ഷിപ്പ് ഉള്‍പ്പെടെയുള്ള പുനരധിവാസ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനായി എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ തുടര്‍ഭരണത്തിന് പ്രവാസികള്‍ മുന്നോട്ടുവരണമെന്ന് കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു.

നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര സ്വാഗതവും, ഷറഫിയ ഏരിയ പ്രസിഡന്റ് ഫൈസല്‍ കോടശ്ശേരി നന്ദിയും രേഖപ്പെടുത്തി.

ഫോട്ടോ: ജിദ്ദ നവോദയ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുഖ്യരക്ഷാധികാരി ഡോ. ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്യുന്നു.

Photo

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026