l o a d i n g

ഗൾഫ്

ജിദ്ദ കണ്ണൂര്‍ സൗഹൃദവേദിയുടെ പുതിയ ഭരണസമിതി നിലവില്‍ വന്നു

Thumbnail

ജിദ്ദ: ജിദ്ദ കണ്ണൂര്‍ സൗഹൃദവേദിയുടെ 2026 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവില്‍ വന്നു. കഴിഞ്ഞ റമദാന്‍ ഇഫ്താറിനോടനുബന്ധിച്ച് ചേര്‍ന്ന ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്ത നിര്‍വാഹക സമിതി അംഗങ്ങളുടെ യോഗത്തിലാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്.

രക്ഷാധികാരി സമിതി അംഗങ്ങളായി രാധാകൃഷ്ണന്‍ കാവുമ്പായി, അബ്ദുള്ള മുക്കണ്ണി, അനില്‍ ചക്കരക്കല്ല് എന്നിവരെയും, പ്രസിഡന്റായി ഷറഫുദ്ദീന്‍ പെരിങ്ങാടി, ജനറല്‍ സെക്രട്ടറിയായി സുനില്‍ രാഘവന്‍, ട്രഷററായി സന്തോഷ് ഭരതന്‍ എന്നിവരെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ഇബ്രാഹിം തളിപ്പറമ്പ, ഷമീര്‍ വി.പി., ജോയിന്റ് സെക്രട്ടറിമാരായി ഉവൈസ് ഇബ്രാഹിം, ബിജുരാജ്, സിദ്ദീഖ് കത്തിച്ചാല്‍ എന്നിവരും ചുമതലയേറ്റു.

വിമാനയാത്രാ നിരക്ക് വര്‍ധിപ്പിച്ച് പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാനക്കമ്പനികള്‍ക്കെതിരെയും, കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് കൂടുതല്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നിഷേധിക്കുന്നതിനെതിരെയും യോഗം പ്രമേയത്തിലൂടെ പ്രതിഷേധം രേഖപ്പെടുത്തി.

റമദാനില്‍ സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികളായ മഹ്‌റൂഫ്, രജിത്ത്, പ്രജിത്ത്, സിയാദ്, മുനീര്‍, ഹാദി സഈദ്, മുഹമ്മദ് ഷബീര്‍, ബഷീര്‍, അബ്ദുള്ള, സാദിക്ക് എന്നിവരെ യോഗം അഭിനന്ദിച്ചു. മത്സരത്തിലെ മെഗാ സമ്മാനം മുനീര്‍ കരസ്ഥമാക്കി.

നിലവിലെ ജനറല്‍ സെക്രട്ടറി പ്രഭാകരന്‍ ഇ.പി. സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മുഹമ്മദ് വി.പി. അധ്യക്ഷത വഹിച്ചു. പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷറഫുദ്ദീന്‍ പെരിങ്ങാടി നന്ദി പറഞ്ഞു.

Latest News

മക്കയില്‍ വിമാനത്താവളവും മെട്രോയും നിര്‍മിക്കും -റോയല്‍ കമ്മീഷന്‍ സി.ഇ.ഒ സാലിഹ് അല്‍ റഷീദ്
മക്കയില്‍ വിമാനത്താവളവും മെട്രോയും നിര്‍മിക്കും -റോയല്‍ കമ്മീഷന്‍ സി.ഇ.ഒ സാലിഹ് അല്‍ റഷീദ്
April 2, 2026
ആഗോള വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയില്‍; ദുബായില്‍ നിന്നുള്ള ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയരുന്നു
ആഗോള വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയില്‍; ദുബായില്‍ നിന്നുള്ള ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയരുന്നു
April 2, 2026
ലക്ഷദ്വീപിലെ മദ്യവ്യാപനം: കേന്ദ്രത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തി അഡ്വ. ഹംദുള്ള സയീദ് എം.പി
ലക്ഷദ്വീപിലെ മദ്യവ്യാപനം: കേന്ദ്രത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തി അഡ്വ. ഹംദുള്ള സയീദ് എം.പി
April 2, 2026
 മുസ്ലിം ലീഗില്‍ വനികള്‍ക്ക് അവഗണ; വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബീന റഷീദ് രാജിവച്ചു; രാജി വേദനാജനകമെന്ന് ഷാഹിന നിയാസി
മുസ്ലിം ലീഗില്‍ വനികള്‍ക്ക് അവഗണ; വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബീന റഷീദ് രാജിവച്ചു; രാജി വേദനാജനകമെന്ന് ഷാഹിന നിയാസി
April 2, 2026
യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച പ്രവാസി സംഗമം ശ്രദ്ധേയമായി
യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച പ്രവാസി സംഗമം ശ്രദ്ധേയമായി
April 2, 2026
 സൗത്ത് സോണ്‍ കെ.എം.സി.സി ജിദ്ദയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
സൗത്ത് സോണ്‍ കെ.എം.സി.സി ജിദ്ദയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
April 2, 2026
 സൗദി മലയാളി സമാജം ഒ.വി. വിജയന്‍ അനുസ്മരണം സംഘടിപ്പിച്ചു
സൗദി മലയാളി സമാജം ഒ.വി. വിജയന്‍ അനുസ്മരണം സംഘടിപ്പിച്ചു
April 2, 2026
 ഹഫര്‍ അല്‍ ബാത്തിനില്‍ ശക്തമായ കാറ്റിലും മഴയിലും ടെന്റ്  തകര്‍ന്ന് ഇന്ത്യക്കാരനായ ആട്ടിടയന്‍ മരിച്ചു
ഹഫര്‍ അല്‍ ബാത്തിനില്‍ ശക്തമായ കാറ്റിലും മഴയിലും ടെന്റ് തകര്‍ന്ന് ഇന്ത്യക്കാരനായ ആട്ടിടയന്‍ മരിച്ചു
April 2, 2026
 ഇറാനെ 'ശിലായുഗത്തിലേക്ക്' തള്ളും: കടുത്ത ആക്രമണത്തിന് ട്രംപിന്റെ മുന്നറിയിപ്പ്, ട്രംപിന്റെ പ്രസ്താവനക്കു പിന്നാലെ എണ്ണ വില കുതിച്ചുയര്‍ന്നു
ഇറാനെ 'ശിലായുഗത്തിലേക്ക്' തള്ളും: കടുത്ത ആക്രമണത്തിന് ട്രംപിന്റെ മുന്നറിയിപ്പ്, ട്രംപിന്റെ പ്രസ്താവനക്കു പിന്നാലെ എണ്ണ വില കുതിച്ചുയര്‍ന്നു
April 2, 2026
 30 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിരാമം; ജലീല്‍ മാടമ്പ്രക്ക് ഒ.ഐ.സി.സി യാത്രയപ്പ്
30 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിരാമം; ജലീല്‍ മാടമ്പ്രക്ക് ഒ.ഐ.സി.സി യാത്രയപ്പ്
April 1, 2026