l o a d i n g

ഗൾഫ്

റിയാദില്‍ യുഡിഎഫ് കമ്മിറ്റി നിലവില്‍; വിപുലമായ നേതൃനിരയോടെ പ്രവാസി രാഷ്ട്രീയത്തിന് പുതുജീവന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 1, 2026

റിയാദ്: ഗള്‍ഫ് മേഖലയിലെ പ്രവാസി രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വ് പകരുന്ന വിധത്തില്‍ റിയാദില്‍ യുഡിഎഫ് (UDF) കമ്മിറ്റി നിലവില്‍ വന്നു. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് വിവിധ മേഖലകളില്‍ നിന്നുള്ള നേതാക്കളെ ഉള്‍പ്പെടുത്തി വിപുലമായ കമ്മിറ്റി രൂപീകരിച്ചത്.

പുതിയ കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരിയായി സി.പി. മുസ്തഫ, ചെയര്‍മാനായി സലീം കളക്കര, ജനറല്‍ കണ്‍വീനറായി ശുഹൈബ് പനങ്ങാങ്ങര, ചീഫ് കോര്‍ഡിനേറ്ററായി സുരേഷ് ശങ്കര്‍ എന്നിവരെ തെരഞ്ഞെടുത്തു.

വിവിധ ജില്ലകളില്‍ നിന്നുള്ള പ്രമുഖരെ ഉള്‍പ്പെടുത്തി രക്ഷാധികാരികള്‍, വൈസ് ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍ എന്നിവരടങ്ങിയ വിശാല നേതൃത്വമാണ് ചുമതലയേറ്റത്.

ഭാരവാഹികള്‍: രക്ഷാധികാരികള്‍: കുഞ്ഞി കുമ്പള, അഷ്റഫ് വെങ്ങാട്, അബ്ദുള്ള വല്ലാഞ്ചിറ, വി.കെ. മുഹമ്മദ്, മജീദ് ചിങ്ങോലി, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, റഷീദ് കൊളത്തറ, രഘുനാഥ് പറശ്ശിനിക്കടവ്, റഹ്‌മാന്‍ മുനമ്പത്ത്, കെ.കെ. കോയാമു ഹാജി, മുഹമ്മദ് വേങ്ങര.

വൈസ് ചെയര്‍മാന്‍മാര്‍: ഫൈസല്‍ ബാഹസ്സന്‍, മജീദ് പയ്യന്നൂര്‍, അസീസ് വെങ്കിട്ട, സന്തോഷ് വിളയില്‍, മുഹമ്മദലി മണ്ണാര്‍ക്കാട്, ബാലു കുട്ടന്‍, റഫീഖ് മഞ്ചേരി, സജീര്‍ പൂന്തുറ, പി.സി. അലി, മൃദുല വിനീഷ്, ഷാഫി സെഞ്ചറി, അന്‍വര്‍ വാരം, നാസര്‍ വാകേരി, സുഹൈല്‍ കൊടുവള്ളി, അല്‍ത്താഫ് കൊല്ലം, അന്‍സാര്‍ വള്ളക്കടവ്.

കണ്‍വീനര്‍മാര്‍: ഷംനാദ് കരുനാഗപ്പള്ളി, ജലീല്‍ തിരൂര്‍, നിഷാദ് ആലംകോട്, നാസര്‍ മാങ്കാവ്, ഷുക്കൂര്‍ ആലുവ, ഷമീര്‍ പറമ്പത്ത്, സിറാജ് വള്ളിക്കുന്ന്, ഷാഫി മാസ്റ്റര്‍ തൂവൂര്‍, ഷംസു പെരുമ്പട്ട, മുജീബ് മൂവാറ്റുപുഴ, സിയാദ് കായംകുളം, നവാസ് ഖാന്‍ തിരുവനന്തപുരം, സ്മിത മുഹിയുദ്ദീന്‍, ജസീല മൂസ.

മീഡിയ കമ്മിറ്റി: നൗഫല്‍ പാലക്കാടന്‍, അഷ്റഫ് മേച്ചേരി, നാദിര്‍ ഷാ റഹ്‌മാന്‍, ജയന്‍ കൊടുങ്ങലൂര്‍, അമീര്‍ പൂക്കോട്ടൂര്‍, സയ്യിദ് ധര്‍മടം, യൂനുസ് തോട്ടത്തില്‍, നസീര്‍ വളപുരം, നിഷാദ് കരിപ്പൂര്‍.

കൂടാതെ കരീം കൊടുവള്ളി, ഷാനവാസ് മുനമ്പത്ത്, ജോണ്‍സണ്‍ മാര്‍ക്കോസ്, സൈഫ് കായംകുളം, റഫീഖ് വെമ്പായം, അഷ്റഫ് കിഴുപുള്ളിക്കര, ബഷീര്‍ കോട്ടക്കല്‍, ബാസ്റ്റിന്‍ ജോര്‍ജ് തുടങ്ങി വിവിധ ജില്ലകളില്‍ നിന്നുള്ള സജീവ പ്രവര്‍ത്തകരെ കമ്മിറ്റി അംഗങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഏകോപിതമായി ഉയര്‍ത്തിക്കൊണ്ടുപോകുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും ശക്തമായ സംഘടന അനിവാര്യമാണെന്ന് യോഗത്തില്‍ സംസാരിച്ച നേതാക്കള്‍ ചൂണ്ടിക്കാട്ടി. യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകള്‍ ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ പുതിയ കമ്മിറ്റി നിര്‍ണായക പങ്ക് വഹിക്കുമെന്ന് അവര്‍ വ്യക്തമാക്കി. പുതിയ കമ്മിറ്റിയുടെ വരവോടെ റിയാദിലെ യുഡിഎഫ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026